Uncategorized
ജെമിനിയെ വിശ്വസിച്ച് മലകയറ്റം, 14,000 അടി മുകളിൽ കുടുങ്ങി യുഎസ് സംഘം; ഒടുവിൽ രക്ഷാപ്രവർത്തനം

മണാലിയിൽ 3 ദിവസത്തെ ട്രെക്കിംഗ് എങ്ങനെ പ്ലാൻ ചെയ്യാം’ എന്ന തരത്തിലുള്ള ചോദ്യങ്ങൾക്ക് എഐ ചാറ്റ്‌ബോട്ടുകളെ ആശ്രയിക്കുന്നത് ഇന്നു പലരുടെയും പതിവാണ്. എന്നാൽ, ഒരു ഡിജിറ്റൽ ചാറ്റ്‌ബോട്ടിന് മലനിരകളുടെ യഥാർത്ഥ കാഠിന്യവും അപകടസാധ്യതകളും തിരിച്ചറിയാൻ കഴിയില്ലെന്നതിന്റെ തെളിവാണ് അടുത്തിടെ അമേരിക്കയിൽ നടന്ന ഒരു സംഭവം. ഗൂഗിൾ ജെമിനിയുടെ യാത്രാനിർദ്ദേശങ്ങൾ അതേപടി വിശ്വസിച്ച് അമേരിക്കയിലെ പ്രശസ്തമായ മൗണ്ട് ഷാസ്റ്റ കൊടുമുടി കയറാൻ ശ്രമിച്ച മൂന്ന് കാലിഫോർണിയൻ പർവ്വതാരോഹകരാണ് രാത്രി മുഴുവൻ കൊടുംതണുപ്പിൽ മലമുകളിൽ കുടുങ്ങി അപകടത്തിലായത്



