24.6 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ട്രെയിൻ തട്ടി ആറളം സ്വദേശി മരിച്ചു
Iritty

ട്രെയിൻ തട്ടി ആറളം സ്വദേശി മരിച്ചു

ഇരിട്ടി: ട്രെയിൻ തട്ടി ആറളം സ്വദേശിയായ യുവാവ് മരിച്ചു. ആറളം കൂട്ടക്കളത്തെ ഉറുകുഴിയിൽ പ്രശാന്ത് (39) ആണ് മരിച്ചത്. കണ്ണൂരിൽ അലൂമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയാണ്. ബുധനാഴ്ച രാവിലെ 9 മണിയോടെ കണ്ണൂർ പന്നേൻപാറ റെയിൽവേ ഗേറ്റിനടുത്ത് വെച്ച് പാളം മുറിച്ചു കടക്കുന്നതിനിടെ എതിരെ വന്ന ട്രെയിൻ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പ്രശാന്ത് അപകട സ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടു. ഉറുകുഴിയിൽ ശിവരാമൻ്റെയും കൗസല്യയുടെയും മകനാണ്. സഹോദരൻ: പ്രദീപൻ (ഗൾഫ്). സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മുണ്ടയാംപറമ്പ് എസ് എൻ ഡി പി പൊതു ശ്മശാനത്തിൽ.

Related posts

ഉൽപ്പാദന, സേവന, പാശ്ചാത്തല മേഖലക്ക് ഊന്നൽ നൽകി ഉളിക്കൽ ഗ്രാമപഞ്ചായത്ത് ബജറ്റ്

Aswathi Kottiyoor

ആറളം ഫാമിൽ 40 ഏക്കറിൽ ഫാം ടൂറിസം പദ്ധതിക്ക് തുടക്കം

Aswathi Kottiyoor

ഇ​രി​ട്ടി പ​ഴ​യ പാ​ലം പൈ​തൃ​ക​ സ്മാ​ര​ക​മാ​ക്കും

Aswathi Kottiyoor
WordPress Image Lightbox