26.6 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ‘എഴുതി തയ്യാറാക്കിയ കുറിപ്പ് ലഭിക്കാത്തതല്ല കാരണം’; ബ്രഹ്മപുരത്തും മുഖ്യമന്ത്രിക്കെതിരെ സ്വപ്ന
Uncategorized

‘എഴുതി തയ്യാറാക്കിയ കുറിപ്പ് ലഭിക്കാത്തതല്ല കാരണം’; ബ്രഹ്മപുരത്തും മുഖ്യമന്ത്രിക്കെതിരെ സ്വപ്ന

കൊച്ചി :ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ വിവാദ തീപിടിത്തത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്ന സുരേഷ്. മുഖ്യമന്ത്രി മൗനം തുടരുന്നത് എം.ശിവശങ്കരന്റെ ഇടപെടൽ ഉള്ളത് കൊണ്ടാണെന്ന് ആരോപണം. സോൺട കമ്പനിയുമായുള്ള കരാറിലും ശിവശങ്കർ ഒപ്പിട്ടിട്ടുണ്ടെന്ന് സ്വപ്ന. ഫേസ്ബുക്ക് കുറി പ്പിലൂടെയാണ് സ്വപ്നയുടെ ആരോപണം.

12 ദിവസത്തെ മൗനം വെടിഞ്ഞ് വിഷയത്തിൽ പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറാകുന്നതിലെ നന്ദി അറിയിക്കുന്നു. വിഷയത്തെക്കുറിച്ച് ഇതുവരെ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് നന്നായി അറിയാം. എഴുതി തയ്യാറാക്കിയ കുറിപ്പ് ലഭിക്കാത്തത് കൊണ്ടല്ല, മറിച്ച് കമ്പനിയുമായുള്ള കരാറിൽ ശിവശങ്കർ ഒപ്പിട്ടിട്ടുണ്ടെന്ന് താങ്കൾക്ക് അറിയാം. അതുകൊണ്ടാണ് ഇതുവരെ ഒരക്ഷരം പോലും മിണ്ടാത്തത്.കരാർ കമ്പനിക്ക് നൽകിയ മൊബിലൈസേഷൻ അഡ്വാൻസ് തുക തിരികെ വാങ്ങി, ബ്രഹ്മപുരത്തെ തീയണക്കാൻ മുന്നിട്ടിറങ്ങിയ സാധാരണക്കാരായ സ്ത്രീകൾക്കും പുരുഷന്മാർക്കും സാധാരണക്കാർക്കും വിതരണം ചെയ്യണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുന്നു. താനും കൊച്ചിയിലാണ് താമസിക്കുന്നത്.
അതുകൊണ്ടാണ് വിഷയത്തിൽ പ്രതികരിക്കുന്നതെന്നും സ്വപ്ന ഫേസ്ബുക്കിൽ കുറിച്ചു.

Related posts

സംസ്ഥാനത്ത് സപ്ലൈകോ വഴി ശബരി കെ റൈസിന്റെ വില്‍പ്പന ആരംഭിച്ചു

Aswathi Kottiyoor

നിർത്തിയിട്ട കാറിൽ നിന്നും വോട്ടർമാർക്ക് പണം വിതരണം, രഹസ്യവിവരം, ബിജെപി പ്രവർത്തകൻ കോയമ്പത്തൂരിൽ പിടിയിൽ

Aswathi Kottiyoor

കുറ്റിക്കാടിനടുത്ത് ഒരു കാർ, പട്രോളിങ്ങിനിറിങ്ങിയ പൊലീസിന് സംശയം, കണ്ടത് 17കാരനെ പീഡിപ്പിക്കുന്ന 48 കാരനെ…

Aswathi Kottiyoor
WordPress Image Lightbox