25 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • വളപട്ടണം പോലീസ് സ്റ്റേഷനിലെ വാഹനങ്ങൾക്ക് തീയിട്ടത് കാപ്പ കേസ് പ്രതി.
Uncategorized

വളപട്ടണം പോലീസ് സ്റ്റേഷനിലെ വാഹനങ്ങൾക്ക് തീയിട്ടത് കാപ്പ കേസ് പ്രതി.

കണ്ണൂർ : വളപട്ടണം പോലീസ് സ്റ്റേഷനിലെ വാഹനങ്ങൾക്ക് തീയിട്ടത് കാപ്പ കേസ് പ്രതി. സംഭവത്തിനുശേഷം പുഴാതിയിലെ കെട്ടിടത്തിൽ ഒളിവിൽകഴിഞ്ഞ ഇയാളെ പോലീസ് അതിസാഹസികമായി പിടികൂടി. കാപ്പ കേസ് പ്രതിയായ ചാണ്ടി ഷമീമിനെയാണ് മണിക്കൂറുകൾക്കുള്ളിൽ പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് വളപട്ടണം സ്റ്റേഷൻ വളപ്പിലെ വാഹനങ്ങൾക്ക് തീപ്പിടിച്ചത്. മൂന്നുവാഹനങ്ങൾ പൂർണമായും രണ്ടു വാഹനങ്ങൾ ഭാഗികമായും കത്തിനശിച്ചിരുന്നു. സംഭവം അപകടമല്ലെന്നും വാഹനങ്ങൾക്ക് തീയിട്ടതാണെന്നും പ്രാഥമിക അന്വേഷണത്തിൽ തന്നെ പോലീസിന് വ്യക്തമായി. വാഹനങ്ങൾക്ക് തീയിട്ടത് കാപ്പ കേസ് പ്രതി ചാണ്ടി ഷമീമാണെന്നും പോലീസ് സ്ഥിരീകരിച്ചു. ഇതിനുപിന്നാലെയാണ് പോലീസ് സ്റ്റേഷനിൽനിന്ന് മൂന്നുകിലോമീറ്റർ അകലെയുള്ള കെട്ടിടത്തിൽനിന്ന് ഇയാളെ പിടികൂടിയത്.

വാഹനങ്ങൾക്ക് തീയിട്ടശേഷം പഴയ ഇരുനിലകെട്ടിടത്തിൽ ഒളിവിൽകഴിഞ്ഞ ഷമീമിനെ കൂടുതൽ പോലീസെത്തിയാണ് കസ്റ്റഡിയിലെടുത്തത്. പോലീസിനെതിരേ ചെറുത്തുനിൽപ്പിനും പ്രതി ശ്രമിച്ചിരുന്നു. ഇതിനിടെ തന്റെ താടി പറിച്ചെടുത്തെന്നും അടിച്ചെന്നും ഇയാൾ ഉറക്കെവിളിച്ചുപറയുകയും ചെയ്തു. കാപ്പ കേസ് പ്രതിയായ ഷമീമും സഹോദരനും കഴിഞ്ഞദിവസം പോലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കുകയും പോലീസുകാരനെ മർദിക്കുകയും ചെയ്തിരുന്നു. കാപ്പ കേസ് പ്രതിയായതിനാൽ ഇയാൾ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. എന്നാൽ പോലീസ് തന്നെ പിന്തുടരുന്നതും നിരീക്ഷിക്കുന്നതും ഇയാളെ പ്രകോപിപ്പിച്ചു. ഇത് ചോദ്യംചെയ്യാനാണ് ഷമീമും സഹോദരനും കഴിഞ്ഞദിവസം സ്റ്റേഷനിലെത്തിയത്. തുടർന്ന് പോലീസുകാരോട് തട്ടിക്കയറുകയും പോലീസുകാരനെ മർദിക്കുകയുമായിരുന്നു. ഇതിനുപിന്നാലെ ഷമീം സ്റ്റേഷനിൽനിന്ന് ഓടിരക്ഷപ്പെട്ടു. എന്നാൽ ഷമീമിന്റെ സഹോദരനെയും ഇവരുടെ ജീപ്പും പോലീസ് കസ്റ്റഡിയിലെടുത്തു. ഈ സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ഷമീം സ്റ്റേഷനിലെത്തി വാഹനങ്ങൾക്ക് തീയിട്ടത്. പുലർച്ചെ മൂന്നുമണിയോടെ മുഖം മറച്ചെത്തിയ ഇയാൾ സ്റ്റേഷനിലെ ചുറ്റുമതിലിനോട് ചേർന്ന് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീയിടുകയായിരുന്നു. ഷമീമിന്റെ പേരിലുള്ള ജീപ്പും ഇതിൽ ഉൾപ്പെടും.

Related posts

ഇന്നലെ പോകേണ്ട വിമാനം ഇതുവരെ പോയില്ല, യാത്രക്കാര്‍ കുഴഞ്ഞുവീണു; എയര്‍ ഇന്ത്യക്ക് ഡിജിസിഎ നോട്ടീസ്

Aswathi Kottiyoor

വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ പിതാവിനും മുത്തച്ഛനും കുത്തേറ്റു

Aswathi Kottiyoor

41 തൊഴിലാളികൾ ടണലിൽ കുടുങ്ങിയിട്ട് 14 ദിവസം; രക്ഷാദൗത്യം സങ്കീർണം, വെർട്ടിക്കൽ ഡ്രില്ലിം​ഗ് നടത്തിയേക്കും

Aswathi Kottiyoor
WordPress Image Lightbox