24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കോഴിക്കോട്ട് ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികൻ മരിച്ചു
Uncategorized

കോഴിക്കോട്ട് ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികൻ മരിച്ചു

കോഴിക്കോട്: മാവൂർ കൽപ്പള്ളിയിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിയന്ത്രണം വിട്ട ബസ് മറിഞ്ഞു. അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. മാവൂർ സ്വദേശി അർജുൻ സുധീറാണ് (37) മരിച്ചത്. പത്തിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മാവൂരിലേക്ക് പോവുന്ന ബസ് സ്‌കൂട്ടറിലിടിച്ച് പാടത്തേക്ക് മറിയുകയായിരുന്നു. റോഡിന്റെ വീതികുറവാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. രാവിലെ പത്തുമണിയോടെയായിരുന്നു അപകടം.

Related posts

ഇന്ത്യക്ക് അഭിമാനമായി പേരാവൂരിൽ നിന്നൊരു 19-കാരൻ

Aswathi Kottiyoor

ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായി, ആരോഗ്യം തൃപ്തികരമെന്ന് നടൻ

Aswathi Kottiyoor

വർക്കല കാപ്പിൽ ബീച്ചിൽ തിരയിൽപ്പെട്ട് ഒരു കുടുംബത്തിലെ രണ്ടു പേർ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox