• Home
  • Kerala
  • യുവ കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു
Kerala

യുവ കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു


കാഞ്ഞങ്ങാട്: യുവ കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടന്നാണ് മരണം. കാസർകോട് പെരിയ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ മലയാളം അധ്യാപകനാണ്.

2005ൽ നടന്ന സാഹിത്യ അക്കാദമിയുടെ ദേശീയ കവി സമ്മേളനത്തിൽ മലയാളത്തെ പ്രതിനിധാനം ചെയ്തു പങ്കെടുത്തു. തൊട്ടുമുമ്പ് മഞ്ഞയിലയോട്, അഴിച്ചുകെട്ട്, ജൂൺ, ഉച്ചമഴയിൽ, വെള്ളിമൂങ്ങ, പുലിയുടെ ഭാഗത്താണ് ഞാനിപ്പോഴുള്ളത്, ഉള്ളനക്കങ്ങൾ (കവിത) വാക്കിന്റെ വഴിയും വെളിച്ചവും (പഠനം), കവിത മറ്റൊരു ഭാഷയാണ് (പഠനം) എന്നിവയാണ് കൃതികൾ.
കവിതകൾ ഇംഗ്ലീഷ്, ഹിന്ദി, തുളു, കന്നട എന്നീ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. മഹാകവി പി. സ്മാരക യുവകവി പ്രതിഭാപുരസ്‌കാരം, മൂടാടി ദാമോദരൻ സ്മാരക കവിതാപുരസ്‌കാരം, പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്

Related posts

കാസർഗോഡ് നിന്ന് കാണാതായ കമിതാക്കളെ ഗുരുവായൂരിലെ ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor

ഇടുക്കിയിൽ കാട്ടാന ആക്രമണം : വനം വകുപ്പ് വാച്ചർ കൊല്ലപ്പെട്ടു

Aswathi Kottiyoor

കുരങ്ങ് വസൂരി; ആദ്യ രോഗി രോഗമുക്തി നേടി

Aswathi Kottiyoor
WordPress Image Lightbox