• Home
  • Kerala
  • തീ വെയിൽ ; പ​​ക​​ൽ താ​​പ​​നി​​ല 36 ഡി​​ഗ്രി സെ​​ൽ​​ഷസിനു മുകളിലേക്ക്
Kerala

തീ വെയിൽ ; പ​​ക​​ൽ താ​​പ​​നി​​ല 36 ഡി​​ഗ്രി സെ​​ൽ​​ഷസിനു മുകളിലേക്ക്

കേ​​ര​​ള​​ത്തെ പൊ​​ള്ളി​​ച്ച് പ​​ക​​ൽ താ​​പ​​നി​​ല കു​​തി​​ച്ചു​​യ​​രു​​ന്നു. മി​​ക്ക ജി​​ല്ല​​ക​​ളി​​ലും മ​​ധ്യാ​​ഹ്ന വെ​​യി​​ലി​​ൽ പു​​റ​​ത്തി​​റ​​ങ്ങാ​​നാ​​കാ​​ത്ത സ്ഥി​​തി​​യാ​​ണ്. പ​​ക​​ൽ​​ച്ചൂ​​ട് ക്ര​​മാ​​തീ​​ത​​മാ​​യി കു​​തി​​ക്കു​​ന്ന ക​​ണ്ണൂ​​ർ ജി​​ല്ല​​യി​​ലെ ചെ​​ന്പേ​​രി​​യി​​ൽ ഇ​​ന്ന​​ലെ​​യും കൂ​​ടി​​യ താ​​പ​​നി​​ല 40 ഡി​​ഗ്രി സെ​​ൽ​​ഷസ് ക​​ട​​ന്നു.

കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ കേ​​ന്ദ്ര​​ത്തി​​ന്‍റെ ഓ​​ട്ടോ​​മാ​​റ്റി​​ക് വെ​​ത​​ർ സ്റ്റേ​​ഷ​​നു​​ക​​ളി​​ൽനി​​ന്നു​​ള്ള ക​​ണ​​ക്കു പ്ര​​കാ​​രം ചെ​​ന്പേ​​രി​​യി​​ൽ ഇ​​ന്ന​​ലെ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ ഏ​​റ്റ​​വും കൂ​​ടി​​യ താ​​പ​​നി​​ല 40.5 ഡി​​ഗ്രി സെ​​ൽ​​ഷസാ​​ണ്. ആ​​റ​​ള​​ത്ത് 39.9 ഡി​​ഗ്രി സെ​​ൽ​​ഷസും അ​​യ്യ​​ൻ​​കു​​ന്നി​​ൽ 39.4 ഡി​​ഗ്രി​​യും ഇ​​രി​​ക്കൂ​​രി​​ൽ 39.7 ഡി​​ഗ്രി​​യും ചെ​​റു​​വാ​​ഞ്ചേ​​രി​​യി​​ൽ 38.4 ഡി​​ഗ്രി​​യും ചൂ​​ട് അ​​നു​​ഭ​​വ​​പ്പെ​​ട്ടു.

മ​​റ്റു ജി​​ല്ല​​ക​​ളി​​ലും പ​​ക​​ൽ താ​​പ​​നി​​ല​​യി​​ൽ കാ​​ര്യ​​മാ​​യ വ​​ർ​​ധ​​ന​​വാ​​ണു​​ണ്ടാ​​യതെ​​ന്ന് കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ കേ​​ന്ദ്രം വ്യ​​ക്ത​​മാ​​ക്കു​​ന്നു. മി​​ക്ക ജി​​ല്ല​​ക​​ളി​​ലും പ​​ക​​ൽ താ​​പ​​നി​​ല 36 ഡി​​ഗ്രി സെ​​ൽ​​ഷസി​​നും മു​​ക​​ളി​​ലെ​​ത്തി​​യി​​ട്ടു​​ണ്ട്.

എ​​റ​​ണാ​​കു​​ളം ജി​​ല്ല​​യി​​ൽ നാ​​ലി​​ട​​ങ്ങ​​ളി​​ൽ പ​​ക​​ൽ താ​​പ​​നി​​ല 37 ഡി​​ഗ്രി സെ​​ൽ​​ഷസി​​നും മു​​ക​​ളി​​ലെ​​ത്തി. ചൂ​​ണ്ടി​​യി​​ൽ 38.4 ഡി​​ഗ്രി​​യും ക​​ള​​മ​​ശേ​​രി​​യി​​ൽ 37.1 ഡി​​ഗ്രി​​യും കൂ​​ത്താ​​ട്ടു​​ക​​ള​​ത്ത് 37.7 ഡി​​ഗ്രി​​യും വ​​ട​​ക്ക​​ൻ പ​​റ​​വൂ​​രി​​ൽ 37.6 ഡി​​ഗ്രി​​യും ചൂ​​ട് രേ​​ഖ​​പ്പെ​​ടു​​ത്തി.

കാ​​സ​​ർ​​ഗോ​​ഡ് ജി​​ല്ല​​യി​​ലെ പ​​ന​​ത്തൂ​​രി​​ൽ 39.4 ഡി​​ഗ്രി ചൂ​​ടാ​​ണ് ഇ​​ന്ന​​ലെ അ​​നു​​ഭ​​വ​​പ്പെ​​ട്ട​​ത്. കൊ​​ല്ലം ജി​​ല്ല​​യി​​ലെ കൊ​​ട്ടാ​​ര​​ക്ക​​ര​​യി​​ൽ 36.6 ഡി​​ഗ്രി​​യും പാ​​രി​​പ്പ​​ള്ളി​​യി​​ൽ 36.3 ഡി​​ഗ്രി​​യും ചൂ​​ട് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​പ്പോ​​ൾ ആ​​ല​​പ്പു​​ഴ ജി​​ല്ല​​യി​​ൽ കാ​​യം​​കു​​ള​​ത്തും തൈ​​ക്കാ​​ട്ടു ശേ​​രി​​യി​​ലും താ​​പ​​നി​​ല 36 ഡി​​ഗ്രി സെ​​ൽ​​ഷസ് ചൂ​​ട് അ​​നു​​ഭ​​വ​​പ്പെ​​ട്ടു.

കോ​​ട്ട​​യ​​ത്ത് പൂ​​ഞ്ഞാ​​റി​​ലും വ​​ട​​വാ​​തൂ​​രി​​ലും ചൂ​​ട് 37 ഡി​​ഗ്രി സെ​​ൽ​​ഷ​​സി​​നു മു​​ക​​ളി​​ലെ​​ത്തി. പൂ​​ഞ്ഞാ​​റി​​ൽ 37.4 ഡി​​ഗ്രി സെ​​ൽ​​ഷസും വ​​ട​​വാ​​തൂ​​രി​​ൽ 37.7 ഡി​​ഗ്രി സെ​​ൽ​​ഷസ് ചൂ​​ടാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്.

കോ​​ഴി​​ക്കോ​​ട് ജി​​ല്ല​​യി​​ലെ കു​​ന്ന​​മം​​ഗ​​ല​​ത്ത് 36.2 ഡി​​ഗ്രി ചൂ​​ട് അ​​നു​​ഭ​​വ​​പ്പെ​​ട്ട​​പ്പോ​​ൾ മ​​ല​​പ്പു​​റം മു​​ണ്ടേ​​രി​​യി​​ൽ 38 ഡി​​ഗ്രി സെ​​ൽ​​ഷസ് ചൂ​​ടാ​​ണ് ഇ​​ന്ന​​ലെ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്.

പാ​​ല​​ക്കാ​​ട് ജി​​ല്ല​​യി​​ലെ ഒ​​ൻ​​പ​​തി​​ട​​ങ്ങ​​ളി​​ൽ പ​​ക​​ൽ താ​​പ​​നി​​ല 36 ഡി​​ഗ്രി സെ​​ൽ​​ഷസി​​നും മു​​ക​​ളി​​ലെ​​ത്തി. മ​​ല​​ന്പു​​ഴ​​യി​​ലാ​​ണ് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ചൂ​​ട് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്, 38.2 ഡി​​ഗ്രി സെ​​ൽ​​ഷസ്.
പ​​ത്ത​​നം​​തി​​ട്ട​​യി​​ൽ അ​​ഞ്ചി​​ട​​ങ്ങ​​ളി​​ൽ ചൂ​​ട് 36 ഡി​​ഗ്രി​​ക്കു മു​​ക​​ളി​​ലെ​​ത്തി. ജി​​ല്ല​​യി​​ലെ ഉ​​ള​​നാ​​ട്ടി​​ൽ 38.3 ഡി​​ഗ്രി ചൂ​​ടാ​​ണ് അ​​നു​​ഭ​​വ​​പ്പെ​​ട്ട​​ത്.

തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് ര​​ണ്ടി​​ട​​ങ്ങ​​ളി​​ൽ പ​​ക​​ൽ താ​​പ​​നി​​ല 37 ഡി​​ഗ്രി ക​​ട​​ന്ന​​പ്പോ​​ൾ ജി​​ല്ല​​യി​​ലെ പാ​​ലോ​​ട് 38.2 ഡി​​ഗ്രി ചൂ​​ടാ​​ണ് അ​​നു​​ഭ​​വ​​പ്പെ​​ട്ട​​ത്.

തൃ​​ശൂ​​രി​​ലെ പീ​​ച്ചി​​യി​​ലും വെ​​ള്ളാ​​നി​​ക്ക​​ര​​യി​​ലും പ​​ക​​ൽ ചൂ​​ട് ഉ​​യ​​രു​​ക​​യാ​​ണ്. പീ​​ച്ചി​​യി​​ൽ 38.8 ഡി​​ഗ്രി​​യും വെ​​ള്ളാ​​നി​​ക്ക​​ര​​യി​​ൽ 38.2 ഡി​​ഗ്രി സെ​​ൽഷസ് ചൂ​​ടാ​​ണ് ഇ​​ന്ന​​ലെ അ​​നു​​ഭ​​വ​​പ്പെ​​ട്ട​​തെ​​ന്നും കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ കേ​​ന്ദ്ര​​ത്തി​​ന്‍റെ ക​​ണ​​ക്കു​​ക​​ൾ വ്യ​​ക്ത​​മാ​​ക്കു​​ന്നു.

Related posts

ഫ്ലെക്‌സി ഫെയർ ഇനത്തിൽ അഞ്ചു കൊല്ലം കൊണ്ട് റെയിൽവേ സമാഹരിച്ചത് 3557 കോടി; ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന്‌ കേന്ദ്രത്തിന്റെ മറുപടി

Aswathi Kottiyoor

കുട്ടികളുടെ ശ്വാസകോശ ആരോഗ്യം മെച്ചപ്പെടുത്താന്‍ “പ്രാണ’ പദ്ധതി.

Aswathi Kottiyoor

ക്വാറന്റൈൻ ലംഘനം : ഇനി ഉപദേശമില്ല നിയമനടപടി : മുഖ്യമന്ത്രി.

Aswathi Kottiyoor
WordPress Image Lightbox