25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കൊച്ചിയിൽ പിപിഎം 138, ഡൽഹിയിൽ 223; ശ്വസിക്കാൻ കേരളത്തിലേക്കു വരേണ്ട സ്ഥിതി’.*
Uncategorized

കൊച്ചിയിൽ പിപിഎം 138, ഡൽഹിയിൽ 223; ശ്വസിക്കാൻ കേരളത്തിലേക്കു വരേണ്ട സ്ഥിതി’.*


തിരുവനന്തപുരം∙ തീ അണയ്ക്കാൻ ശരിയായ നടപടികളാണ് സർക്കാർ സ്വീകരിച്ചതെന്ന് വിദഗ്ധർ പറഞ്ഞിട്ടുണ്ടെന്നു തദ്ദേശ മന്ത്രി എം.ബി.രാജേഷ്. ഇപ്പോൾ സ്വീകരിക്കുന്ന നടപടികൾ തുടരാനാണ് വിദഗ്ധർ നിർദേശിച്ചത്. മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയ സംവിധാനം ഉണ്ടാക്കണമെന്നാണ് തീപിടിത്തം നൽകുന്ന മുന്നറിയിപ്പ്. കൊച്ചിയിൽ ഏഴാം തീയതി വായുവിന്റെ ഗുണനിലവാരം 259 പിപിഎം ആയിരുന്നു. ഡൽഹിയിൽ അന്ന് 238 പിപിഎം ആയിരുന്നു. ഇന്ന് കൊച്ചിയിൽ 138 പിപിഎം ആണ്. ഡൽഹിയിൽ 223ഉം. ഡൽഹിയിൽനിന്ന് കേരളത്തിലെത്തിയ ചിലർ പറയുന്നത് ശ്വസിക്കാൻ പറ്റുന്നില്ല എന്നാണ്. സത്യത്തിൽ ശ്വസിക്കാൻ കേരളത്തിലേക്കു വരേണ്ട സ്ഥിതിയാണെന്നും മന്ത്രി പറഞ്ഞു. ബ്രഹ്മപുരത്ത് മാലിന്യം സംസ്കരിക്കുന്ന കമ്പനി വ്യാജ കമ്പനിയാണ് കടലാസ് കമ്പനിയാണ് എന്ന് ആരോപിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. രണ്ടു ഡസനോളം സ്ഥലങ്ങളിൽ ഈ കമ്പനി മാലിന്യ സംസ്കരണം നടത്തുന്നുണ്ട്. രാജസ്ഥാനിലും ഛത്തിസ്‌ഗഡിലും ഈ കമ്പനി പ്രവർത്തിക്കുന്നുണ്ട്–എം.ബി.രാജേഷ്.

Related posts

വടകരയിലെ വ്യാജ വര്‍ഗീയ പ്രചാരണം; നാളെ ഡിവൈഎഫ്‌ഐ ‘യൂത്ത് അലേര്‍ട്ട്’ സംഘടിപ്പിക്കും

സൈനിക മിസൈല്‍ ഷെല്‍ പൊട്ടിത്തെറിച്ച് 11 വയസുകാരന് ദാരുണാന്ത്യം

Aswathi Kottiyoor

എറണാകുളം-വേളാങ്കണ്ണി ദ്വൈവാര ട്രെയിന്‍ സെപ്തംബര്‍ മുതല്‍; ബുക്കിംഗ് ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox