24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കാരുണ്യ ഫാർമസി 24 മണിക്കൂറാക്കുന്നു ; നടപടികൾക്ക്‌ തുടക്കംകുറിച്ച്‌ ആരോഗ്യവകുപ്പ്‌
Kerala

കാരുണ്യ ഫാർമസി 24 മണിക്കൂറാക്കുന്നു ; നടപടികൾക്ക്‌ തുടക്കംകുറിച്ച്‌ ആരോഗ്യവകുപ്പ്‌

സംസ്ഥാനത്തെ മേജർ ആശുപത്രികളിലെ കാരുണ്യ ഫാർമസികളുടെ പ്രവർത്തനം 24 മണിക്കൂറാക്കുന്നു. നിലവിൽ 72 കാരുണ്യ കമ്യൂണിറ്റി ഫാർമസിയുണ്ട്‌. 2021–-22ൽ നിലമ്പൂർ ജില്ലാ ആശുപത്രി, കോന്നി മെഡിക്കൽ കോളേജ്‌ ആശുപത്രി എന്നിവിടങ്ങളിൽ ഫാർമസി ആരംഭിച്ചു. മലപ്പുറം താലൂക്ക്‌ ഹെഡ് ക്വാർട്ടേഴ്‌സ്‌ ആശുപത്രി, തിരൂരങ്ങാടി താലൂക്കാശുപത്രി, തൊടുപുഴ ജില്ലാ ആശുപത്രി, പുലയനാർകോട്ട ടിബി സെന്റർ, ആലുവ ജില്ലാ ആശുപത്രി, ആറ്റിങ്ങൽ താലൂക്കാശുപത്രി എന്നിവിടങ്ങളിൽ ഉടൻ ആരംഭിക്കും.

വിവിധ കമ്പനികളുടെ എണ്ണായിരത്തിലധികം മരുന്നുകളാണ്‌ സൗജന്യനിരക്കിൽ ഇവിടെ ലഭ്യമാക്കുന്നത്‌. നിലവിൽ സർക്കാർ സഹായമില്ലാതെതന്നെ പ്രവർത്തിക്കുന്നു. 2021–-22 മുതൽ മരുന്നുകൾ വീട്ടിലെത്തിക്കുന്ന കാരുണ്യ@ഹോം പദ്ധതിക്കും തുടക്കമിട്ടിരുന്നു.

Related posts

കെ​എ​സ്ആ​ർ​ടി​സി​ക്ക് വേ​ഗ​പ്പൂ​ട്ടുണ്ട്; ഓ​ടു​ന്പോ​ൾ അ​ല്ല, ടെ​സ്റ്റി​നു മാ​ത്രം!

Aswathi Kottiyoor

ട്രെയിന്‍ തീവയ്പ്പ് കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ആള്‍ കസ്റ്റഡിയിലെന്ന് സൂചന.

Aswathi Kottiyoor

പ്ലസ്‌ വൺ : ഇതുവരെ പ്രവേശനം നേടിയവർ 3,61,137 ; ഒഴിഞ്ഞുകിടക്കുന്ന സീറ്റ്‌ 64,290

Aswathi Kottiyoor
WordPress Image Lightbox