24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് പൊലീസുകാരുടെ ഡ്യൂട്ടി സമയം, സ്ഥലംമാറ്റം എന്നിവയില്‍ വ്യക്തത വരുത്തി ഉത്തരവായി.
Kerala

സംസ്ഥാനത്ത് പൊലീസുകാരുടെ ഡ്യൂട്ടി സമയം, സ്ഥലംമാറ്റം എന്നിവയില്‍ വ്യക്തത വരുത്തി ഉത്തരവായി.

പൊലീസുകാരുടെ ഡ്യൂട്ടി സമയം, സ്ഥലംമാറ്റം എന്നിവയില്‍ വ്യക്തത വരുത്തി ഉത്തരവായി. 08 മുതല്‍ 12 മണിക്കൂര്‍ വരെ മാത്രമായിരിക്കണം ഡ്യൂട്ടി നല്‍കേണ്ടത്. ജോലി സമയത്തിന് ആനുപാതികമായി വിശ്രമം അനുവദിക്കണമെന്നും ഉത്തരവിലുണ്ട്.

ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറാണ് പൊലീസുകാരുടെ ഡ്യൂട്ടി സമയം, സ്ഥലംമാറ്റം എന്നിവയില്‍ വ്യക്തത വരുത്തി ഉത്തരവിറക്കിയത്. 08 മുതല്‍ 12 മണിക്കൂര്‍ വരെ മാത്രമെ സാധാരണഗതിയില്‍ പൊലീസുകാര്‍ക്ക് ഡ്യൂട്ടി നല്‍കാവൂയെന്ന് ഉത്തരവില്‍ പറയുന്നു. 24 മണിക്കൂറും ഡ്യൂട്ടി ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ 24 മണിക്കൂര്‍ വിശ്രമം അനുവദിക്കണം. നൈറ്റ് പെട്രോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പിറ്റേദിവസം ലളിതമായ ഡ്യൂട്ടി നല്‍കാന്‍ ശ്രമിക്കണം. പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവുകള്‍ ഏപ്രില്‍ 15 നകം പുറത്തിറക്കണം. മെയ് പകുതിയോടെ സ്ഥലംമാറ്റ നടപടികള്‍ പൂര്‍ത്തിയാക്കണം. അടിയന്തര മാനുഷിക പരിഗണനവച്ച് മാതൃ സ്റ്റേഷനുകളില്‍ നിയമനം നല്‍കാമെന്നും ഉത്തരവിലുണ്ട്. കഴിവുള്ള ഉദ്യോഗസ്ഥരെ ഒരു സ്റ്റേഷനില്‍ തന്നെ നിര്‍ത്താതെ മറ്റ് സ്റ്റേഷനുകളിലും യൂണിറ്റുകളിലും മാറ്റി നിയമിക്കണമെന്നും ജില്ലാ പൊലീസ് മേധാവികള്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തില്‍ എഡിജിപി വ്യക്തമാക്കി.

Related posts

മരിച്ച വ്യാപാരിയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ നൽകും: യുണൈറ്റഡ് മർച്ചന്റ് ചേംബർ സംസ്ഥാന പ്രസിഡണ്ട് ജോബി വി. ചുങ്കത്ത്

Aswathi Kottiyoor

രാജ്യത്ത് പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ കുറവ്

Aswathi Kottiyoor

കേരളീയം: കൊച്ചിവാട്ടർ മെട്രോ തലസ്ഥാനനഗരിയിൽ

Aswathi Kottiyoor
WordPress Image Lightbox