24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ബ്രഹ്‌മപുരം തീപിടിത്തം: കൊച്ചിയില്‍ ആരോഗ്യ സര്‍വേ നടത്തും; വിദഗ്ധ ചികിത്സ ഉറപ്പാക്കും
Kerala

ബ്രഹ്‌മപുരം തീപിടിത്തം: കൊച്ചിയില്‍ ആരോഗ്യ സര്‍വേ നടത്തും; വിദഗ്ധ ചികിത്സ ഉറപ്പാക്കും

ബ്രഹ്‌മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടിത്തത്തെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി സര്‍വേ നടത്തും.തീപിടിത്തവും പുക ശ്വസിച്ചതുമായി ബന്ധപ്പെട്ടുള്ള രോഗലക്ഷണങ്ങള്‍ ഉള്ളവരുണ്ടെങ്കില്‍ അവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കും. കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, മറ്റു രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുള്ളവര്‍ എത്രയും വേഗം ഡോക്ടറെ കാണണം. എല്ലാ ആശുപത്രികളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പ് വരുത്താനും മന്ത്രി നിര്‍ദേശം നല്‍കി.

Related posts

കല്ലുവാതുക്കൽ മദ്യദുരന്തം: മണിച്ചന് മോചനം

Aswathi Kottiyoor

തുലാവർഷം ശനിയാഴ്ചയോടെ എത്തിയേക്കും

Aswathi Kottiyoor

സ്‌കൂൾ പാചകത്തൊഴിലാളികൾക്ക്‌ വിരമിക്കൽ ആനുകൂല്യം പരിഗണനയിൽ: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox