24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഹിറ്റാച്ചികൾ രാത്രിയും പ്രവർത്തിക്കും; ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ ശക്തമായ ഇടപെടൽ: മേയർ
Kerala

ഹിറ്റാച്ചികൾ രാത്രിയും പ്രവർത്തിക്കും; ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ ശക്തമായ ഇടപെടൽ: മേയർ

ബ്രഹ്മപുരത്തെ തീപിടിത്തത്തെ തുടർന്ന്‌ ഉണ്ടായ പുക ശമിപ്പിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുന്നുവെന്ന്‌ കൊച്ചി മേയർ എം അനിൽ കുമാർ. വിവിധ വകുപ്പുകളുടെ ഏകോപനത്തിന്‌ വേണ്ട നടപടികൾ സ്വീകരിച്ചിരുന്നു. ഹിറ്റാച്ചികളുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നു. മിനിഞ്ഞാന്ന്‌ മുതൽ രാത്രിയും മുഴുവൻ സമയം തീയും പുകയും ശമിപ്പിക്കുന്നതിന്‌ വേണ്ടി പ്രവർത്തനങ്ങൾ നടത്തുവാൻ കഴിഞ്ഞിട്ടുണ്ട്‌. ഇന്നുമുതൽ 52 ഹിറ്റാച്ചികൾ ഒരേസമയം പ്രവർത്തിക്കുന്നുണ്ട്‌. ഏഴുപത്‌ ശതമാനം പ്രദേശം പുക വരാതെയിരിക്കാനുള്ള നടപടികൾ ഹിറ്റാച്ചി ഉപയോഗിച്ച്‌ ചെയ്യാൻ കഴിഞ്ഞു. പകൽ നടക്കുന്ന പോലെയുള്ള പ്രവർത്തനങ്ങൾ രാത്രിയും നടത്തും – മേയർ പറഞ്ഞു.

മാസ്‌കുകൾക്ക്‌ ദൗർലഭ്യമില്ല. ആരോഗ്യ സംബന്ധമായ കാര്യങ്ങളിൽ കുറച്ചുകൂടി ശക്തമായ ഇടപെടൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്‌. ഇന്ന്‌ മുതൽ ഒരു പ്രൈവറ്റ്‌ ആംബുലൻസ്‌ കൂടി തയ്യാറാക്കും. വായു നിലവാരം പഠിക്കാൻ കലക്‌ടർ ഉത്തരവാദിത്തപ്പെട്ട ആളുകളോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. മാലിന്യനീക്കം എന്തായാലും നടത്തും. അത്‌ എങ്ങനെ വേണമെന്നകാര്യം ചർച്ച ചെയ്‌ത്‌ തീരുമാനിക്കും. റോഡുകളിൽ മാലിന്യം കെട്ടിക്കിടക്കുന്നത്‌ ഒഴിവാക്കുന്നതിനുള്ള പരിശ്രമം ഉണ്ടാകും. അസാധാരണമായ സാഹചര്യം ഉള്ളതുകൊണ്ടാണ്‌ ഫയർ ഡിപ്പാർട്ട്‌മെന്റിന്‌ ആഗ്രഹിക്കുന്ന വേഗതയിൽ ഇക്കാര്യം ചെയ്യാൻ കഴിയാതിരിക്കുന്നത്‌.ആത്മാർത്ഥമായി പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ഇടപെടൽ കോർപ്പറേഷന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകുമെന്നും മേയർ പറഞ്ഞു.

Related posts

19 കാർഷിക ഉൽപ്പന്നത്തിന്‌ ഭൗമസൂചിക : പി പ്രസാദ്‌

Aswathi Kottiyoor

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പോ​സ്റ്റി​ടു​ന്ന​വ​ര്‍ സൂ​ക്ഷി​ക്കു​ക

Aswathi Kottiyoor

കേന്ദ്രത്തിന്റെ പ്രതികാരം ; ക്ഷേമപെൻഷൻ മുടക്കാൻ ശ്രമം

Aswathi Kottiyoor
WordPress Image Lightbox