27.5 C
Iritty, IN
October 6, 2024
  • Home
  • Iritty
  • യന്ത്രവത്കൃത ചക്ര കസേരകൾ വിതരണം ചെയ്തു
Iritty

യന്ത്രവത്കൃത ചക്ര കസേരകൾ വിതരണം ചെയ്തു

ഇരിട്ടി: ചലന സ്വാതന്ത്ര്യം നഷ്ടപ്പെട്ടവർക്ക് ഇരിട്ടി നഗര സഭയുടെ നേതൃത്വത്തിൽ ചക്രക്കസേരകൾ വിതരണം ചെയ്തു. 6.5 ലക്ഷം രൂപ വകയിരുത്തി അഞ്ചുപേർക്കാണ് നഗരസഭ വീൽ ചെയറുകൾ വിതരണം നടത്തിയത്. അരയ്ക്ക് താഴെ അവശതയുള്ളവർക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയും വിധം കൈകൾ കൊണ്ട് നിയന്ത്രിക്കാവുന്നതും, റോഡുകളിലും, പരുക്കൻ പാതകളിലും സുഗമമായി ഉപയോഗിക്കാൻ പറ്റാവുന്നതും ചാർജ് ചെയ്ത് ഉപയോഗിക്കാവുന്ന ബാറ്ററികളിൽ പ്രവർത്തിക്കുന്നതുമാണ് ഇവ. ഒറ്റ ചാർജിംഗിൽ 15 കിലോമീറ്റർ വരെ ഓടിക്കാൻ കഴിയുന്നതുമാണ്.
ഐ സി ഡി എസ് സൂപ്പർവൈസർ നിർവ്വഹണ ഉദ്യോഗസ്ഥയായ പദ്ധതിയിൽ വാർഡ് സഭകൾ വഴി തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കളെ ഓർത്തോ സർജൻ ഡോ.ദിനേശൻ്റെ നേതൃത്വത്തിൽ പരിശോധിച്ചാണ് യോഗ്യത നിശ്ചയിച്ചത്.
പദ്ധതിയുടെ ഉത്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ.കെ. രവിന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.സോയ, .ടി.കെ. ഫസില, കെ.സുരേഷ്, കൗൺസിലർമാരായ എ.കെ. ഷൈജു, സെക്രട്ടറി രാഗേഷ് പാലേരി വീട്ടിൽ ഐ സി ഡി എസ് സുപ്പർവൈസർ ജയമിനി കമ്പനി പ്രതിനിധി ജോസ് എന്നിവർ സംസാരിച്ചു.

Related posts

ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം ആറളം ഫാം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വർണ്ണാഭമായ തുടക്കം

Aswathi Kottiyoor

സ്‌കൂൾ ബസ്സുകളുടെ ക്ഷമത പരിശോധന മെയ് 25, 26, 27, 29, 30 ദിവസങ്ങളിലായി കീഴൂരിൽ

Aswathi Kottiyoor

കുട്ടിക്കരവിരുത്‌ പ്രദർശനം ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox