23.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • വ്യോമസേനാ പോരാട്ട യൂണിറ്റിനെ നയിക്കാൻ വനിത
Uncategorized

വ്യോമസേനാ പോരാട്ട യൂണിറ്റിനെ നയിക്കാൻ വനിത


ന്യൂഡൽഹി ∙ രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ പാക്കിസ്ഥാൻ അതിർത്തിയോടു ചേർന്നുള്ള പോരാട്ട യൂണിറ്റിന്റെ കമാൻഡിങ് ഓഫിസറായി ഗ്രൂപ്പ് ക്യാപ്റ്റൻ ഷാലിസ ധാമിയെ വ്യോമസേന നിയമിച്ചു. സേനയിലെ ആക്രമണ യൂണിറ്റിനു നേതൃത്വം നൽകുന്ന ആദ്യ വനിതയാണ്.

പഞ്ചാബിലെ ലുധിയാന സ്വദേശിയായ ഷാലിസ ഹെലികോപ്റ്റർ പൈലറ്റായി 2003 ലാണു സേനയിൽ ചേർന്നത്. ഹെലികോപ്റ്റർ പറത്തുന്നതിൽ 2800 മണിക്കൂറിന്റെ അനുഭവസമ്പത്തുണ്ട്. സേനയിലെ ആദ്യ വനിതാ ഫ്ലയിങ് ഇൻസ്ട്രക്ടറാണ്. സേനയിൽ ഫ്ലൈറ്റ് കമാൻഡർ ചുമതലയിലെത്തിയ ആദ്യ വനിതയും ഷാലിസയാണ്; 2019ൽ.

Related posts

മുഖ്യമന്ത്രി ആദ്യം ഉമ്മൻചാണ്ടിയോട് മാപ്പ് പറയണം; നിയമസഭയിൽ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ.

Aswathi Kottiyoor

കൊല്ലത്ത് വയോധികയോടുണ്ടായ അതിക്രമത്തിൽ മന്ത്രി ബിന്ദുവിൻ്റെ ഇടപെടൽ

Aswathi Kottiyoor

മറിയക്കുട്ടിക്ക് KPCC വീട് വച്ച് നൽകും; കെ സുധാകരൻ

Aswathi Kottiyoor
WordPress Image Lightbox