Uncategorized
സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിൽ സെപ്റ്റംബർ 28ന് ഉപതെരഞ്ഞെടുപ്പ് ; വോട്ടെണ്ണൽ 29ന്

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഈ മാസം 28ന് നടക്കും. 29നാണ് വോട്ടെണ്ണൽ. ഏഴ് തദ്ദേശ ജനപ്രതിനിധികൾ എംഎൽഎമാരായതിനെ തുടർന്ന് ഒഴിവുവന്നത് ഉൾപ്പെടെയാണ് 38 വാർഡുകളില്‍ ഉപതെരഞ്ഞെടുപ്പ്.ഫാത്തിമ തഹ്ലിയ പ്രതിനിധീകരിച്ച കോഴിക്കോട് കോർപ്പറേഷൻ കുറ്റിച്ചിറ വാർഡ്, സുധീർ ഷാ പാലോട് അംഗമായിരുന്ന തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷൻ തുടങ്ങി ദീപക് ജോയ്, ടി.എം.ശശി, സുമേഷ് അച്യുതൻ, വിനു ജോബ്, സി.വി. ശാന്തകുമാർ എന്നിവരുടെ വാർഡുകളിലും ഉപതെരഞ്ഞെടുപ്പ് നടക്കും.




