24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഏപ്രിൽ ഒന്നുമുതൽ ടോൾനിരക്ക്‌ കേന്ദ്രം കുത്തനെ കൂട്ടും
Kerala

ഏപ്രിൽ ഒന്നുമുതൽ ടോൾനിരക്ക്‌ കേന്ദ്രം കുത്തനെ കൂട്ടും

ദേശീയപാതകളിലെയും എക്‌സ്‌പ്രസ്‌വേകളിലെയും ടോൾ നിരക്ക്‌ ഏപ്രിൽ ഒന്ന്‌ മുതൽ കുത്തനെ വർധിപ്പിക്കും. അഞ്ച്‌ മുതൽ 10 ശതമാനം വരെ വർദ്ധിപ്പിക്കാനാണ്‌ നീക്കമെന്ന്‌ ദേശീയ പാത അതോറിറ്റി (എൻഎച്ച്‌എഐ) അധികൃതർ അറിയിച്ചു.

മാർച്ച്‌ 25നുള്ളിൽ പുതുക്കിയ ടോൾ നിരക്കുകളുടെ പട്ടിക എൻഎച്ച്‌എഐ കൈമാറും. ഏപ്രിൽ ഒന്ന്‌ മുതൽ പ്രാബല്യത്തിൽ വരും. കാറുകൾക്കും മറ്റ്‌ ലൈറ്റ്‌ വെഹിക്കിളുകൾക്കും അഞ്ച്‌ ശതമാനത്തിന്റെയും ഹെവി വെഹിക്കിളുകൾക്ക്‌ 10 ശതമാനത്തിന്റെയും വർദ്ധനവുണ്ടായേക്കും. 2022ൽ ടോൾനിരക്കുകൾ 10 മുതൽ 15 ശതമാനം വരെ വർധിപ്പിച്ചിരുന്നു.

Related posts

ഡോ. വന്ദന ദാസ് കൊലപാതകം; സംഭവസമയത്ത് പ്രതി ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തി. മാനസിക പ്രശ്നവുമില്ല

Aswathi Kottiyoor

റോഡ് നിര്‍മാണം; പുതിയ ഗിന്നസ് റിക്കാര്‍ഡ് നേടി ഇന്ത്യ

Aswathi Kottiyoor

കണ്ണൂർ നഗരത്തിൽ ഇനി രാത്രി സുരക്ഷിതമായി ഓട്ടോയിൽ കയറാം

Aswathi Kottiyoor
WordPress Image Lightbox