20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • ബ്രഹ്മപുരത്ത് മനഃപൂര്‍വം തീയിട്ടതെന്ന് സതീശൻ; അന്വേഷണം നടക്കുന്നെന്ന് മന്ത്രി
Uncategorized

ബ്രഹ്മപുരത്ത് മനഃപൂര്‍വം തീയിട്ടതെന്ന് സതീശൻ; അന്വേഷണം നടക്കുന്നെന്ന് മന്ത്രി


തിരുവനന്തപുരം∙ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ഇന്നത്തോടെ തീ പൂർണമായി അണയ്ക്കാൻ കഴിയുമെന്നും തദ്ദേശമന്ത്രി എം.ബി.രാജേഷ്. പ്രശ്നം ഗൗരവമുള്ളതാണെന്നും ജനപ്രതിനിധികളുടെ യോഗം ചേര്‍ന്ന് യുദ്ധകാല അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചതായും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സബ്മിഷനു മറുപടിയായി മന്ത്രി പറഞ്ഞു. എന്നാൽ മാലിന്യം കൂട്ടിയിട്ടിരിക്കുകയാണെന്നുംഇതു മറച്ചുവയ്ക്കാൻ മനഃപൂർവമാണ് തീപിടിത്തം ഉണ്ടാക്കിയതാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
പരിഭ്രാന്തിയുടെ അന്തരീക്ഷം ഇപ്പോഴില്ലെന്നു മന്ത്രി പറഞ്ഞു. അന്തരീക്ഷ വായുവിന്റെ സ്ഥിതി മെച്ചപ്പെട്ടു വരുന്നു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ടു ചെയ്തിട്ടില്ല. മാലിന്യം കിടക്കുന്ന സ്ഥലത്തേക്ക് അഗ്നിരക്ഷാസേന വാഹനങ്ങൾക്ക് എത്തിച്ചേരാൻ കഴിഞ്ഞില്ല എന്ന പ്രശ്നമുണ്ടായിരുന്നു. തീ അണയ്ക്കാനുള്ള ഏകോപനത്തിന് വിവിധ വകുപ്പുകളുടെ സംവിധാനം ഉണ്ടാക്കി. 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റർ ആരോഗ്യവകുപ്പ് ക്രമീകരിച്ചു.
മാലിന്യം പല അടുക്കായതിനാൽ തീ അണയ്ക്കാൻ സമയമെടുത്തു. മാലിന്യസംസ്കരണത്തിന് ദീർഘകാല ഇടപെടൽ ഉണ്ടാകും. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം നടക്കുന്നു. അന്വേഷണം പൂർത്തിയായാലേ കാരണം അറിയാൻ കഴിയൂ. ഉയർന്ന അന്തരീക്ഷ താപനില തീപിടിത്തത്തിന് കാരണമായിട്ടുണ്ട്. പുതിയ പ്ലാന്റ് സജ്ജമാകുന്നതോടെ മാലിന്യപ്രശ്നത്തിനു പരിഹാരമാകും. 2026ൽ സമ്പൂർണമായി മാലിന്യനിർമാര്‍ജനം നടത്താൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

Related posts

മുഖ്യമന്ത്രി ഇന്ന് കാസര്‍കോട്; സുരക്ഷയ്ക്ക് 911 പൊലീസുകാര്‍; 14 ഡിവൈഎസ്പിമാര്‍ക്ക് ചുമതല

Aswathi Kottiyoor

പൊലീസിനെ കൊണ്ട് പറ്റിയില്ല; എല്ലാം കണ്ടിരിക്കുന്ന എഐ ക്യാമറ സഹായത്തിന്, ഹെൽമറ്റ് കള്ളനെ എംവിഡി കുടുക്കി

Aswathi Kottiyoor

കണ്ണൂരിൽ പൊട്ടിവീണ വൈദ്യുതകമ്പിയിൽ നിന്നും ഷോക്കേറ്റ് സംസാരശേഷിയില്ലാത്ത വീട്ടമ്മ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox