24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഈ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം കേരളാ സോപ്‌സ് തുടര്‍ച്ചയായി ലാഭം കൈവരിച്ച് മുന്നോട്ടുപോകുന്നു: പി രാജീവ്
Kerala

ഈ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം കേരളാ സോപ്‌സ് തുടര്‍ച്ചയായി ലാഭം കൈവരിച്ച് മുന്നോട്ടുപോകുന്നു: പി രാജീവ്

മുമ്പ് നഷ്ടത്തിലായിരുന്നെങ്കിലും സംസ്ഥാന പൊതുമേഖയില്‍ പ്രവര്‍ത്തിക്കുന്ന കേരളാ സോപ്‌സ് ഈ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം തുടര്‍ച്ചയായി ലാഭം കൈവരിച്ച് മുന്നോട്ടുപോകുകയാണെന്ന് മന്ത്രി പി രാജീവ്. നടപ്പ് സാമ്പത്തിക വര്‍ഷം ജനുവരി വരെയുള്ള കണക്കുകള്‍ പ്രകാരം 571 ടണ്‍ സോപ്പ് ഇന്ത്യയിലും വിദേശത്തുമുള്ള സോപ്പ് വിപണിയിലെത്തിക്കാന്‍ കേരള സോപ്‌സിന് സാധിച്ചിട്ടുമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി മൈസൂര്‍ സാന്റല്‍ സോപ്പിന്റെ ചിത്രമയച്ചുകൊണ്ട് കേരള സോപ്‌സ് ഇപ്പോഴും നഷ്ടത്തിലാണോ എന്ന് ചോദിച്ച സുഹൃത്തിനായിരുന്നു മന്ത്രി മറുപടി നല്‍കിയത്.

സോപ്പ് വിഭാഗത്തില്‍ ചന്ദനം അടങ്ങിയ കേരള സാന്‍ഡല്‍ സോപ്പിന് അയല്‍ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും ആവശ്യക്കാരേറെയാണ്. നിലവില്‍ 17 തരം സോപ്പുകള്‍ ഉത്പാദിപ്പിക്കുന്ന സ്ഥാപനം ഇപ്പോള്‍ പൊതുമേഖലാ മാസ്റ്റര്‍ പ്ലാന്‍ പ്രകാരം മുഖം മിനുക്കാനുള്ള ശ്രമത്തിലാ ണ്.വൈവിധ്യവല്‍കരണത്തിലൂടെ പുതിയ മേഖലകളിലേക്ക് മുന്നേറിക്കൊണ്ട് സ്വകാര്യ നിര്‍മ്മാതാക്കളുമായി കാര്യക്ഷമമായ മത്സരം കാഴ്ചവെക്കാനും ഇതിലൂടെ കൂടുതല്‍ ലാഭകരമായ ഒരു ബദല്‍ മാതൃക സൃഷ്ടിക്കാനും കേരള സോപ്‌സ് ലക്ഷ്യമിടുന്നു.

Related posts

സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ദു​ര​ന്തം’; തു​ർ​ക്കി​ക്ക് സം​സ്ഥാ​നം സ​ഹാ​യം ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 20,367 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

വടകരയിൽ വ്യാപാരിയെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്നു

Aswathi Kottiyoor
WordPress Image Lightbox