23.5 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • കെഎസ്ആർടിസിൽ ടാർഗറ്റ് നടപ്പാക്കുന്നു; ഡിപ്പോയുടെ ടാർഗറ്റിൽ ഉത്തരവാദിത്തം വീതിച്ചുനൽകും.*
Uncategorized

കെഎസ്ആർടിസിൽ ടാർഗറ്റ് നടപ്പാക്കുന്നു; ഡിപ്പോയുടെ ടാർഗറ്റിൽ ഉത്തരവാദിത്തം വീതിച്ചുനൽകും.*


തിരുവനന്തപുരം∙ ജീവനക്കാരുടെ യൂണിയനുകൾ എതിർത്ത ടാർഗറ്റ് സംവിധാനം മേയ് മാസത്തിൽ നടപ്പാക്കാൻ കെഎസ്ആർടിസി മാനേജ്മെന്റ് തീരുമാനിച്ചു. ജീവനക്കാരുടെ സംഘടനകൾ എതിർത്ത ‘ടാർഗറ്റിനനുസരിച്ച് ശമ്പളം’ എന്നത് ആദ്യഘട്ടത്തിൽ നടപ്പാക്കില്ല. പകരം ഡിപ്പോയുടെ ടാർഗറ്റ് കണ്ടെത്തേണ്ട പ്രവർത്തനത്തിൽ ചാർജ്മാൻ, ഇൻസ്പെക്ടർ, ഡിടിഒ എടിഒമാർ എന്നിവർക്കെല്ലാം ഉത്തരവാദിത്തം വീതിച്ചു നൽകും. ഡിപ്പോ തലത്തിലെ ടാർഗറ്റ് തികഞ്ഞില്ലെങ്കിൽ ഇവരുടെ ഭാവിയിലെ പ്രമോഷൻ തടയുമെന്ന് മാത്രമല്ല, ഡി പ്രമോട്ട് ചെയ്യാനുമാണ് നിർദേശം. ടാർഗറ്റ് നടപ്പായില്ലെങ്കിൽ ഓഫിസർമാർക്കെതിരെയായിരിക്കും നടപടിയെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഇപ്പോഴത്തെ വരുമാനം മാസം 200 കോടിയാണ്. ഇത് പ്രതിമാസം 265 കോടിയായി ഉയർത്തിയാണ് ടാർഗറ്റ് നിശ്ചയിച്ചിട്ടുള്ളത്. അവധിക്കാലവും മഴക്കാലവുമൊക്കെയായി യാത്രക്കാരുടെ കുറവുള്ള ജൂൺ – സെപ്റ്റംബർ കാലയളവിൽ 215 കോടിയും. ഇത് ഓരോ ഡിപ്പോയ്ക്കും വീതിച്ചു നൽകും. കൂടാതെ ഓർഡിനറി മുതൽ സൂപ്പർ ക്ലാസ് വരെ ബസുകൾക്കും ടാർഗറ്റ് നൽകും. ഇൗ മാസവും ഏപ്രിലിലും ജീവനക്കാർക്കും യൂണിയൻ നേതാക്കൻമാർക്കും ടാർഗറ്റ് സംവിധാനത്തിലേക്ക് എത്താനുള്ള പരിശീലന ക്ലാസുകൾ നൽകാനാണു തീരുമാനമെന്ന് സിഎംഡി ബിജു പ്രഭാകർ പറഞ്ഞു. 28 ദിവസം മാത്രമേ ഉള്ളൂ എന്നതിനാൽ ഫെബ്രുവരിയിലെ വരുമാനം 178 കോടി രൂപ മാത്രമാണ്.

പരിശോധനയ്ക്ക് ഉദ്യോഗസ്ഥപ്പട

കെഎസ്ആർടിസി ബസിൽ ഇനി പരിശോധനയ്ക്ക് ചെക്കർമാർ മാത്രമല്ല കയറുക. ഡിപ്പോയുടെ ചുമതലയുള്ള എടിഒയും ഡിടിഒയും മുതൽ എക്സിക്യൂട്ടീവ് ഡയറക്ടർമാർ മാസം 10 ദിവസം ബസിൽ പരിശോധനയ്ക്ക് കയറണം. 20 വണ്ടിയെങ്കിലും പരിശോധിക്കണം. മാത്രമല്ല, സ്വിഫ്റ്റ് ബസുകളിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നതുൾപ്പെടെ കുറ്റം കണ്ടെത്തിയാൽ കണ്ടക്ടറിൽ നിന്നു ടിക്കറ്റിന്റെ പത്തിരട്ടി പിഴയീടാക്കും. പിഴയുടെ 25% തുക ബസിൽ കയറി പരിശോധിക്കുന്ന ഉദ്യോഗസ്ഥനു ലഭിക്കും. ലഗേജിലും ഈ പിഴയീടാക്കും.ഫെബ്രുവരി ശമ്പളം 2 ഗഡുക്കളായി

കെഎസ്ആർടിസിയിൽ ഫെബ്രുവരി ശമ്പളം രണ്ടു ഗഡുക്കളായി നൽകും. ആദ്യഗഡു ഇന്നലെ വൈകി വിതരണം തുടങ്ങി; ഇന്ന് പൂർത്തിയാക്കും. ധനവകുപ്പ് ഇന്നലെ 30 കോടി കെഎസ്ആർടിസിക്ക് കൈമാറിയിരുന്നു. താൽക്കാലികക്കാരുൾപ്പെടെ എല്ലാ ജീവനക്കാർക്കും പകുതി ശമ്പളം നൽകുന്നതിന് 39 കോടിയാണ് വേണ്ടത്. ഗഡുക്കളായി ശമ്പളം വിതരണം ചെയ്യുന്നതിനെതിരെ സിഐടിയു ഉൾപ്പെടെ ഇന്നലെ പ്രതിഷേധ സമരങ്ങൾ നടത്തിയിരുന്നെങ്കിലും മറ്റു മാർഗമില്ലെന്നാണ് മാനേജ്മെന്റ് നിലപാട്. സർ‌ക്കാർ പണം നൽകുന്നതിനനുസരിച്ച് ബാക്കി ശമ്പളം 10ന് നൽകാമെന്നാണ് ആലോചന.

Related posts

കോഴിക്കോട് കൊലക്കേസ് പ്രതിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.

പൗരത്വ നിയമഭേദഗതിയിൽ പിണറായിയുടേത് മുതലക്കണ്ണീർ,യോജിച്ച പ്രക്ഷോഭത്തെ പിന്നിൽ നിന്ന് കുത്തിയെന്ന് ചെന്നിത്തല

Aswathi Kottiyoor

എസ്എഫ്ഐയെ ന്യായീകരിച്ച്, പാർട്ടിയിൽ ഭിന്നതയില്ലെന്ന് വ്യക്തമാക്കി എംവി ഗോവിന്ദൻ

Aswathi Kottiyoor
WordPress Image Lightbox