30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഇ​ന്ധ​ന ഡി​പ്പോ​യിൽ അഗ്നിബാധ; ഇ​ന്തോ​നേ​ഷ്യ​യി​ൽ 17 പേ​ർ മ​രി​ച്ചു
Kerala

ഇ​ന്ധ​ന ഡി​പ്പോ​യിൽ അഗ്നിബാധ; ഇ​ന്തോ​നേ​ഷ്യ​യി​ൽ 17 പേ​ർ മ​രി​ച്ചു

ഇന്ധ​ന​ സം​ഭ​ര​ണ​ശാ​ല​യ്ക്ക് തീ ​പി​ടി​ച്ച് ഇ​ന്തോ​നേ​ഷ്യ​യി​ലെ ജ​ക്കാ​ർ​ത്ത​യി​ൽ ര​ണ്ട് കു​ട്ടി​ക​ള​ട​ക്കം 17 പേ​ർ മ​രി​ച്ചു. 60 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

സ​ർ​ക്കാ​രി​ന്‍റെ ഉ​ട​മ​സ്ഥ​തി​യി​ലു​ള്ള പെ​ർ​ട്ടാ​മി​നാ ഇ​ന്ധ​ന​ക്ക​മ്പ​നി​യു​ടെ ജ​ക്കാ​ർ​ത്ത ഡി​പ്പോ​യി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. ഇ​ന്ധ​ന​വി​ത​ര​ണ പൈ​പ്പി​ൽ നി​ന്ന് പ​ട​ർ​ന്ന തീ ​പ്ര​ദേ​ശ​മാ​കെ വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

അ​നേ​കം വീ​ടു​ക​ളും വാ​ഹ​ന​ങ്ങ​ളും ക​ത്തി​ന​ശി​ച്ചു. പ്ര​ദേ​ശ​വാ​സി​ക​ളി​ൽ പ​ല​ർ​ക്കും ശ്വാ​സ​ത​ട​സ​വും ത​ല​ചു​റ്റ​ലും മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും അ​നു​ഭ​വ​പ്പെ​ട്ടു. അ​ഗ്നി​ബാ​ധ രൂ​ക്ഷ​മാ​യ​തോ​ടെ മേ​ഖ​യി​ൽ നി​ന്ന് ജ​ന​ങ്ങ​ളെ സ​ർ​ക്കാ​ർ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റി.

തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ച​താ​യും ഇ​ന്ധ​ന ഡി​പ്പോ സു​ര​ക്ഷി​ത​മാ​യ മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും അ​പ​ക​ട​മേ​ഖ​ല സ​ന്ദ​ർ​ശി​ച്ച വൈ​സ് പ്ര​സി​ഡ​ന്‍റ് മ​അ​റൂ​ഫ് അ​മി​ൻ അ​റി​യി​ച്ചു.

Related posts

മഴ യാത്ര 2022 സംഘാടക സമിതി രൂപീകരണം

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​ വീ​ണ്ടും വ​ര്‍​ധിച്ചു.

Aswathi Kottiyoor

കു​റ്റ​കൃ​ത്യം ത​ട​യാ​ൻ; രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ശ​ക്തി​പ്പെ​ടു​ത്താ​ൻ ഡി​ജി​പി​യു​ടെ നി​ർ​ദേ​ശം

Aswathi Kottiyoor
WordPress Image Lightbox