24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കപ്പല്‍ സെപ്റ്റംബറില്‍, നിര്‍മാണം അതിവേഗം പൂര്‍ത്തിയാക്കും- മുഖ്യമന്ത്രി
Kerala

കപ്പല്‍ സെപ്റ്റംബറില്‍, നിര്‍മാണം അതിവേഗം പൂര്‍ത്തിയാക്കും- മുഖ്യമന്ത്രി

തിരുവനന്തപുരം | വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം പൂര്‍ത്തിയാക്കി സെപ്റ്റംബറില്‍ ആദ്യ കപ്പല്‍ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നെയ്യാറ്റിന്‍കര എം.എല്‍.എ. കെ. ആന്‍സലന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാവുമ്പോഴുണ്ടാവുന്ന തൊഴില്‍സാധ്യതകള്‍ ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചായിരുന്നു എം.എല്‍.എയുടെ ചോദ്യം. തുറമുഖത്തിന്റെ സാധ്യതകള്‍ വളരെ വലുതാണെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. തുറമുഖ നിര്‍മ്മാണം അതിവേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള നടപടികളാണ് നടന്നുകൊണ്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ട്രാന്‍സ്ഷിപ്പ്‌മെന്റ് കണ്ടെയ്‌നര്‍ തുറമുഖമായി വിഴിഞ്ഞം മാറുമെന്നും അദ്ദേഹം വിശദീകരിച്ചു.

Related posts

വനിതാ സാമാജികരുടെ ദ്വിദിന ദേശീയ കോൺഫറൻസിനു സമാപനം

Aswathi Kottiyoor

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു: യുവാവ് അറസ്റ്റിൽ

Aswathi Kottiyoor

നാ​ളെ മു​ത​ല്‍ സ്വ​കാ​ര്യ ബ​സ് സ​മ​രം

Aswathi Kottiyoor
WordPress Image Lightbox