26.1 C
Iritty, IN
November 22, 2024
  • Home
  • Kerala
  • നീരൊഴുക്ക് കുറഞ്ഞു; ബാരാപ്പോളിൽ ഉത്പ്പാദനം നിർത്തി- ഇക്കുറി ഉത്പ്പാദിപ്പിച്ചത് ലക്ഷ്യമിട്ടതിനേക്കാൾ 7.27ദശലക്ഷം യൂണിറ്റ് അധികം
Kerala

നീരൊഴുക്ക് കുറഞ്ഞു; ബാരാപ്പോളിൽ ഉത്പ്പാദനം നിർത്തി- ഇക്കുറി ഉത്പ്പാദിപ്പിച്ചത് ലക്ഷ്യമിട്ടതിനേക്കാൾ 7.27ദശലക്ഷം യൂണിറ്റ് അധികം

ഇരിട്ടി: കേരളത്തിലെ വൈദ്യുതിവകുപ്പിന്റെ ചെറുകിട ജല വൈദ്യുത പദ്ധതികളിൽ ബാരാപോൾ മിനി ജലവൈദ്യുത പദ്ധതി മികച്ച നേട്ടത്തിലെത്തിയത്. ഒരു വർഷം കൊണ്ട് കൈവരിക്കേണ്ട ഉത്പ്പാദന ലക്ഷ്യം കുറഞ്ഞ മാസങ്ങൾ കൊണ്ട് മറികടന്നാണ് ബാരാപോൾ വൈദ്യുതി വകുപ്പിന്റെ മികച്ച ചെറുകിട ജല വൈദ്യുത പദ്ധതി എന്ന സ്ഥാനത്തേക്ക് ഉയർന്നിരിക്കുന്നത്. വാർഷിക ഉൽപാദന ലക്ഷ്യമായ 36 ദശലക്ഷം യൂണിറ്റ് നാലുമാസം കൊണ്ടാണ് ബാരാപ്പോൾ പിന്നിട്ടത്. എന്നാൽ പദ്ധതിയുടെ ഭാഗമായ ബാരാപോൾ പുഴയിൽ നീരൊഴുക്ക് കുറഞ്ഞതോടെ പ്ദ്ധതിയിൽ നിന്നുള്ള ഉത്പ്പാദനം ഇപ്പോൾ നിർത്തിവെച്ചിരിക്കയാണ്. ഇക്കുറി 43.27 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ബാരാപോളിൽ നിന്നും ഉത്പ്പാദിപ്പിച്ചത്. ഇത് വാർഷിക ഉത്പാദന ലക്ഷ്യത്തേക്കാൾ 7.27 ദശലക്ഷം യൂണിറ്റ് അധികമാണ്.
ജൂൺ മുതൽ മെയ് മാസം വരെയുള്ള 12 മാസ കാലയളവാണ് വൈദ്യുത ഉൽപ്പാദനത്തിലെ ഒരു വർഷമായി കണക്കാക്കുന്നത്. ഈ കാലയളിൽ ലക്ഷ്യമിട്ട ഉത്പ്പാദനമാണ് 36 ദശലക്ഷം യൂണിറ്റ്. പുഴയിലെ നീരൊഴുക്കിന്റെ ശക്തി കുറയുന്നതിനനുസരിച്ച് മൂന്ന് ജനറേറ്ററുകളിൽ ഒന്നായി കുറച്ച് മണിക്കൂറുകൾ ഇടപെട്ടും മറ്റും ഉത്പ്പാദിപ്പിച്ചാണ് 36 മെഗാവാട്ടായി പ്രതിവർഷ ഉത്പ്പാദനം കണക്കാക്കിയിരുന്നത്.
പുഴയിൽ തടയണകെട്ടാതെ ട്രഞ്ച് വിയർ സംവിധാനത്തിൽ വൈദ്യുതി ഉത്പാദനം നടത്തുന്ന കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണ് ബാരാപ്പോൾ. കർണ്ണാടകയിലെ ബ്രഹ്മഗിരി മലനിരകളിൽ നിന്നും ഒഴുകി വരുന്ന ബാരാപോൾ പുഴയിലെ ജലം മൂന്നര കിലോമീറ്റർ നീളമുള്ള കനാലിലൂടെ ബാരാപോൾ പവർഹൗസിൽ എത്തിച്ചാണ് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. ഇക്കുറി തുലാവർഷം ചതിച്ചതാണ് 50 ദശലക്ഷംയൂണിറ്റ് എന്ന ലക്ഷ്യത്തിന് തടസമായത്. ഡിസംബർ വരെ മൂന്ന് ജനറേറ്ററും പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിലും പിന്നീട് പുഴയിലെ നീരൊഴുക്ക് ക്രമാതീതമായി കുറയുകയായിരുന്നു. രണ്ടാഴ്ച്ച മുൻമ്പ് വരെ ഒരു ജനറേറ്റർ മണിക്കൂറുകൾ ഇടപെട്ട് പ്രവർത്തിപ്പിച്ചിരുന്നു.
2016 ഫെബ്രുവരി 29നാണ് ബാരാപോളിൽ നിന്നും ഉത്പ്പാദനം തുടങ്ങിയത്. തുടർന്ന് മൂന്ന് വർഷങ്ങളിലും കാര്യമായ ഉത്പ്പാദനമൊന്നും ഉണ്ടായില്ല. ഉരുൾപെട്ടലിനെ തുടർന്ന് പദ്ധതിയുടെ കനാലിൽ ഉണ്ടായ ചോർച്ചയും ജനറേറ്റർ തകരാറുമെല്ലാം പദ്ധതിയെ പൂർണ്ണ നഷ്ടത്തിലാക്കിയിരുന്നു. പ്രശ്‌നങ്ങൾ എല്ലാം പരിഹരിച്ചതിന് പിന്നാലെയാണ് മികച്ച ഉത്പ്പാദനത്തിലേക്ക്കടന്നത്. കേന്ദ്ര സർക്കാരിന്റെ ധനസഹായത്തോടെ പ്രവർത്തനക്ഷമമാക്കിയ നാല് മെഗാവാട്ട് സൗരോർജ പദ്ധതിയിൽ നിന്നുള്ള വൈദ്യുതിയും ഇപ്പോൾ ബാരാപോളിൽ നിന്നും ഉൽപ്പാദിപ്പിക്കുന്നുണ്ട്.

Related posts

മുഴുവൻ വീടുകളിലും ദേശീയപതാക ഉയർത്തണമെന്ന് കളക്ടർ

Aswathi Kottiyoor

വ​​നമേ​​ഖ​​ല​​യോ​​ടു ചേ​​ർ​​ന്നു​​ള്ള ആ​​ദി​​വാ​​സി​​ക​​ള​​ല്ലാ​​ത്ത കു​​ടു​​ംബങ്ങ​​ളെ കു​​ടി​​യൊ​​ഴി​​പ്പി​​ക്കാ​​ൻ കു​​ത​​ന്ത്ര​​വു​​മാ​​യി വ​​നംവ​​കു​​പ്പ്.

Aswathi Kottiyoor

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140.35 അടിയായി ; ഏത് നിമിഷവും തുറക്കാമെന്ന് തമിഴ്നാട്.

Aswathi Kottiyoor
WordPress Image Lightbox