26.7 C
Iritty, IN
September 11, 2024
  • Home
  • Kerala
  • ആറ്റുകാല്‍ പൊങ്കാല; പ്രത്യേക ട്രെയിനുകളും അധിക സ്റ്റോപ്പും അനുവദിച്ചു
Kerala

ആറ്റുകാല്‍ പൊങ്കാല; പ്രത്യേക ട്രെയിനുകളും അധിക സ്റ്റോപ്പും അനുവദിച്ചു

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ചൊവ്വാഴ്ച പ്രത്യേക ട്രെയിന്‍ സര്‍വ്വീസുകള്‍. നിലവില്‍ സര്‍വ്വീസുളള ട്രെയിനുകള്‍ക്ക് അധിക സ്റ്റോപ്പ് അനുവദിച്ചതായും തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ അറിയിച്ചു. തിങ്കളും ചൊവ്വയും മൂന്ന് അണ്‍ റിസേര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് കൂടുതല്‍ സെക്കന്‍ഡ് ക്ലാസ് ജനറല്‍ കോച്ചുകളും അനുവദിക്കും.
പൊങ്കാല ദിസവം രാവിലെ എറണാകുളത്ത് നിന്നും പുലര്‍ച്ചെ 1.45 ന് പുറപ്പെടുന്ന ട്രെയിന്‍, അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം 3.30 ന് തിരുവനന്തപുരത്ത് നിന്നും തിരിക്കുന്ന സര്‍വ്വീസ്, തിരുവനന്തപുരം-നാഗര്‍കോവില്‍ ട്രെയിന്‍ എന്നിവയ്ക്കാണ് കൂടുതല്‍ സെക്കന്‍ഡ് ക്ലാസ് ജനറല്‍ കോച്ചുകള്‍ അനുവദിക്കുന്നത്.
മംഗളൂരു-തിരുവനന്തപുരം എക്‌സ്പ്രസിന് പരവൂര്‍, വര്‍ക്കല, കടയ്ക്കാവൂര്‍ എന്നീ സ്റ്റേഷനുകളില്‍ അധിക സ്റ്റോപ്പ് അനുവദിച്ചു. തിങ്കളാഴ്ചത്തെ മധുര-തിരുവനന്തപുരം അമൃത എക്‌സ്പ്രസ് പരവൂര്‍, ചിറയിന്‍കീഴ് എന്നിവിടങ്ങളില്‍ നിര്‍ത്തും. ഇതിന് പുറമെ മുംബൈ-തിരുവനന്തപുരം പ്രതിവാര എക്‌സ്പ്രസിനും മംഗളൂരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസിനും അധിക സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്.

Related posts

കേരളത്തില്‍ 2560 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

പാസഞ്ചറുകളെ ‘സ്‌പെഷ്യലാ’ക്കി ; എക്‌സ്‌പ്രസ്‌ ടിക്കറ്റ്‌ നിരക്ക്‌ ഈടാക്കി റെയിൽവേയുടെ പകൽക്കൊള്ള

Aswathi Kottiyoor

പാഠപുസ്തക വിതരണം തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox