24.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • സ്ത്രീകള്‍ക്ക് നിയമപരിരക്ഷ ലഭ്യമാക്കാന്‍ പൊലീസ് ഇടപെടല്‍ ഫലപ്രദമാകണം: അഡ്വ. പി.സതീദേവി
Uncategorized

സ്ത്രീകള്‍ക്ക് നിയമപരിരക്ഷ ലഭ്യമാക്കാന്‍ പൊലീസ് ഇടപെടല്‍ ഫലപ്രദമാകണം: അഡ്വ. പി.സതീദേവി

നിലവിലുള്ള നിയമങ്ങളുടെ പരിരക്ഷ സ്ത്രീകള്‍ക്ക് ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസ് സേനയുടെ ഇടപെടല്‍ ഫലപ്രദമായി മാറേണ്ടതുണ്ടെന്ന് കേരള വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി സതീദേവി. നിയമഭേദഗതികള്‍ പലതും ഉണ്ടാക്കപ്പെടുന്നത് സ്ത്രീ സുരക്ഷ ഉറപ്പുവരുത്താനും സ്ത്രീകളുടെ നേര്‍ക്ക് നടക്കുന്ന ചൂഷണങ്ങളും വിവേചനങ്ങളും ഇല്ലാതാക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടാണ്. അതുകൊണ്ടുതന്നെ പുതുതായി നടപ്പിലാക്കപ്പെടുന്ന നിയമഭദഗതികളെക്കുറിച്ച് കൃത്യമായ ധാരണ പൊലീസ് സംവിധാനത്തിന് ഉണ്ടാക്കിയെടുക്കാനും സംരക്ഷണ നിയമങ്ങള്‍ സ്ത്രീസമൂഹത്തിന് പ്രയോജനപ്പെടുത്താനും കഴിയത്തക്കവിധത്തില്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം അനിവാര്യമാണ് എന്നും അഡ്വ.പി സതീദേവി അഭിപ്രായപ്പെട്ടു.

കേരള വനിതാ കമ്മിഷന്റെ ആഭിമുഖ്യത്തില്‍ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍, കമ്മിഷന്റെ പാനല്‍ അഭിഭാഷകര്‍, വനിതാശിശുവികസന വകുപ്പിന്റെ കൗണ്‍സലര്‍മാര്‍ എന്നിവരില്‍ ലിംഗാവബോധം വളര്‍ത്തുന്നതിനായി സംഘടിപ്പിച്ച ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അഡ്വ. പി.സതീദേവി.

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ.ടി.എ.ഷാജി ലിംഗനീതിയും ഭരണഘടനയും എന്ന വിഷയത്തിലും കൊച്ചി സിറ്റി പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ കെ.സേതുരാമന്‍ ലിംഗാവബോധം നിയമപാലകരില്‍ എന്ന വിഷയത്തിലും ക്ലാസ്സെടുത്തു. കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ അധ്യക്ഷയായി. യോഗത്തില്‍ അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഗ്രേഷ്യസ് കുര്യാക്കോസ്, കമ്മിഷന്‍ അംഗം വി ആര്‍ മഹിളാമണി, ഡയറക്ടര്‍ പി ബി രാജീവ് എന്നിവര്‍ സംസാരിച്ചു.

സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ക്ക് ലിംഗാവബോധമുണര്‍ത്തുന്നതിനായി കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നീ മൂന്ന് മേഖലകള്‍ തിരിച്ച് മൂന്ന് സെമിനാറുകളാണ് കേരള വനിതാ കമ്മിഷന്‍ സംഘടിപ്പിക്കുന്നത് . ഇതില്‍ രണ്ടാമത്തെ സെമിനാര്‍ ഇന്ന് തിരുവനന്തപുരം റസ്റ്റ് ഹൗസില്‍ നടക്കും. മൂന്നാമത്തെ സെമിനാര്‍ 7-ന് കോഴിക്കോട് എസ്.കെ.പൊറ്റക്കാട് ഹാളില്‍ നടക്കും.

Related posts

6 മാസം പ്രായമുള്ള കുഞ്ഞിന്‍റെ തൊണ്ടയിൽ അടപ്പ് കുടുങ്ങി; നിലവിളിച്ച് അമ്മ, രക്ഷകരായി കെഎസ്ഇബി ജീവനക്കാർ

Aswathi Kottiyoor

തദ്ദേശസ്ഥാപനങ്ങളിലെ വോട്ടര്‍ പട്ടികയില്‍ സെപ്റ്റംബര്‍ 23 വരെ പേര് ചേര്‍ക്കാം

Aswathi Kottiyoor

വീട് നിർമ്മാണത്തിനായി അയൽവാസി 15 അടി താഴ്ചയിൽ മണ്ണ് നീക്കി, ദളിത് കുടുംബത്തിന്‍റെ വീട് അപകടാവസ്ഥയിൽ

Aswathi Kottiyoor
WordPress Image Lightbox