24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • കിളിമാനൂരിൽ മദ്യപിച്ചെത്തി അച്ഛനെ തോർത്ത് മുറുക്കി കൊന്നു; മകൻ പിടിയിൽ.*
Uncategorized

കിളിമാനൂരിൽ മദ്യപിച്ചെത്തി അച്ഛനെ തോർത്ത് മുറുക്കി കൊന്നു; മകൻ പിടിയിൽ.*


തിരുവനന്തപുരം ∙ കിളിമാനൂർ പനപാംകുന്നിൽ മദ്യലഹരിയിൽ മകൻ അച്ഛനെ തോർത്തുകൊണ്ട് കഴുത്തുമുറുക്കി കൊലപ്പെടുത്തി. ഈന്തന്നൂർ കോളനിയിലെ രാജൻ (65) ആണ് കൊല്ലപ്പെട്ടത്. മകൻ രാജേഷിനെ (32) പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. കഴുത്തിൽ തോർത്തുകൊണ്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടതെന്നു പൊലീസ് പറഞ്ഞു.സംഭവം നടക്കുമ്പോൾ അച്ഛനും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാജന്റെ ഭാര്യ ചിറയിൻകീഴിലുള്ള ബന്ധുവീട്ടിൽ പോയതായിരുന്നു. മദ്യപിച്ചെത്തി വഴക്കിട്ട രാജേഷ് അച്ഛനെ കൊന്നശേഷം വിവരം അയൽവാസികളോടു പറഞ്ഞു കടന്നുകളഞ്ഞു. രാജേഷ് മദ്യലഹരിയിലായതിനാൽ അയൽവാസികൾ ഇതു കാര്യമായെടുത്തില്ല. രാജേഷിന്റെ വീട്ടിൽ വഴക്ക് പതിവാണെന്നും നാട്ടുകാർ പറഞ്ഞു.

Related posts

ഇതര സംസ്ഥാനതൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും, ഒരു ലക്ഷം രൂപ പിഴയും.

Aswathi Kottiyoor

ലക്ഷ്യം വിദ്യാർത്ഥികൾ, എത്തിക്കുന്നത് ബംഗളൂരുവിൽ നിന്ന്’; കൊല്ലത്തെ ലഹരി സംഘത്തിലെ പ്രധാനി പിടിയിൽ

Aswathi Kottiyoor

സ്വർണവിലയിൽ ഇടിവ്‌; പ്രതീക്ഷയിൽ സ്വർണാഭരണ പ്രേമികൾ

Aswathi Kottiyoor
WordPress Image Lightbox