22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • പിജി ഡോക്ടര്‍മാരുടെ സേവനം ഇനി ഗ്രാമീണ മേഖലയിലും; റഫറല്‍ രോഗികളുടെ എണ്ണം കുറയണം’. തിരുവനന്തപുരം∙ സംസ്ഥാനത്ത് സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ പിജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക്
Kerala

പിജി ഡോക്ടര്‍മാരുടെ സേവനം ഇനി ഗ്രാമീണ മേഖലയിലും; റഫറല്‍ രോഗികളുടെ എണ്ണം കുറയണം’. തിരുവനന്തപുരം∙ സംസ്ഥാനത്ത് സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ പിജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക്

ലഭ്യമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വിവിധ മെഡിക്കല്‍ കോളജുകളില്‍നിന്ന് 1382 പിജി ഡോക്ടര്‍മാരാണ് മറ്റാശുപത്രിയിലേക്ക് പോകുന്നത്. അതനുസരിച്ച് പെരിഫറല്‍ ആശുപത്രികളില്‍നിന്നു റഫറല്‍ ചെയ്യുന്ന രോഗികളുടെ എണ്ണം ആനുപാതികമായി കുറയണം.ചുറ്റുമുള്ള അനുഭവങ്ങളിലൂടെയും ആശുപത്രി അന്തരീക്ഷത്തിലൂടെയുമെല്ലാം പ്രഫഷനല്‍ രംഗത്ത് കൂടുതല്‍ മികവാര്‍ന്ന പ്രവര്‍ത്തനം നടത്താന്‍ പിജി വിദ്യാർഥികള്‍ക്ക് സാധിക്കും. സാധാരണക്കാരായ രോഗികള്‍ക്ക് സഹായകരമായ രീതിയില്‍ എല്ലാവരും സേവനം നല്‍കണമെന്നും മന്ത്രി അഭ്യർഥിച്ചു. പിജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് വ്യാപിപ്പിക്കുന്ന ജില്ലാ റസിഡന്‍സി പ്രോഗ്രാം സംസ്ഥാനതല ഉദ്ഘാടനം ജനറല്‍ ആശുപത്രി അപെക്‌സ് ട്രെയിനിങ് സെന്ററില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

രണ്ടു പതിറ്റാണ്ടുകളായി ആലോചിച്ചിരുന്ന കാര്യമാണ് ഈ സര്‍ക്കാര്‍ യാഥാർഥ്യമാക്കിയത്. മെഡിക്കല്‍ കോളജുകളിലെ രണ്ടാം വര്‍ഷ പിജി ഡോക്ടര്‍മാരെ താലൂക്ക്, ജില്ല, ജനറല്‍ ആശുപത്രികളിലേക്കാണ് നിയമിച്ചത്. മൂന്നു മാസം വീതമുള്ള നാല് ഗ്രൂപ്പുകളായിട്ടാണ് ഇവരുടെ സേവനം ലഭ്യമാകുന്നത്. 100 കിടക്കകള്‍ക്ക് മുകളില്‍ വരുന്ന താലൂക്കുതല ആശുപത്രികള്‍ മുതലുള്ള 78 ആശുപത്രികളിലാണ് ഇവരെ നിയമിക്കുന്നത്.

പിജി വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം കേരളത്തിന്റെ ആരോഗ്യ മേഖലയെപ്പറ്റി അടുത്തറിയാനും അതിലൂടെ ലഭ്യമാകുന്ന ചികിത്സയിലും രോഗീപരിചരണത്തിലുമുള്ള അനുഭവങ്ങള്‍ ലോകത്തിന്റെ ഏതു ഭാഗത്ത് പോയാലും സഹായകരമാകും. താലൂക്ക്, ജില്ല, ജനറല്‍ ആശുപത്രികളുടെ ഭരണസംവിധാനങ്ങള്‍, ജീവിതശൈലീ രോഗനിയന്ത്രണ പരിപാടി, സംസ്ഥാന, ദേശീയ ആരോഗ്യ പദ്ധതികള്‍ എന്നിവ അടുത്തറിയാനാകുന്നു. എല്ലാവരും ഈ സിസ്റ്റത്തിന്റെ ഭാഗമായി ആരോഗ്യ മേഖലയെ ചേര്‍ത്തുപിടിക്കണം.

Related posts

ബഫർസോൺ പ​ഠ​ന​ റി​പ്പോ​ർ​ട്ട് പ​രി​ഗ​ണി​ച്ച​ശേ​ഷ​മേ സു​പ്രീം​കോ​ട​തി​യി​ൽ വി​ശ​ദാം​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​വൂ എ​ന്ന് ഹ​ർ​ജി

Aswathi Kottiyoor

തിരുവനന്തപുരം സോളാർ സിറ്റി: ധാരണാപത്രം ഒപ്പുവയ്ക്കൽ ഇന്ന്(24 മേയ്)

Aswathi Kottiyoor

എസ്.എം.എ. രോഗികൾക്ക് സ്പൈൻ സർജറിയ്ക്ക് സർക്കാർ മേഖലയിൽ ആദ്യ സംവിധാനം

Aswathi Kottiyoor
WordPress Image Lightbox