26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • പാലാ-തൊടുപുഴ റൂട്ടില്‍ കാര്‍ ബൈക്കിലിടിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം.*
Uncategorized

പാലാ-തൊടുപുഴ റൂട്ടില്‍ കാര്‍ ബൈക്കിലിടിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം.*


തൊടുപുഴ: പാലാ- തൊടുപുഴ റൂട്ടില്‍ ഞൊണ്ടിമാക്കല്‍ കവലയില്‍ കാര്‍ ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കുറവിലങ്ങാട് സ്വദേശി തട്ടാരത്ത് പറമ്പില്‍ ബിമല്‍ ബാബുവാണ് മരിച്ചത്. ബിമലാണ് ബൈക്ക് ഓടിച്ചിരുന്നത്.

ബിമലിന് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പന്ത്രണ്ടരയോടെയായിരുന്നു അപകടം.മലപ്പുറത്തുനിന്ന് പാലായിലേക്ക് വന്ന ഇന്നോവ കാര്‍, നിയന്ത്രണംവിട്ട് സമീപത്തെ പോസ്റ്റില്‍ ഇടിച്ച ശേഷം എതിരെ വന്ന പള്‍സര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ തലകീഴായി മറിഞ്ഞു.

ഇന്നോവയുടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് നിഗമനം. ബിമല്‍ ബാബുവിന്റെ മൃതദേഹം പാലാ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Related posts

ഷര്‍ട്ട് പിരിച്ച് കയറാക്കി; കഴുത്തിലും കയ്യിലും മുറിവുകള്‍; ഞെട്ടിത്തരിച്ച് ഡല്‍ഹി മലയാളികള്‍…

Aswathi Kottiyoor

ഓര്‍മയുടെ തീരത്തിന്നും തകഴി; മനുഷ്യരുടെ കണ്ണീരും വിയര്‍പ്പും പുരണ്ട കഥകളുടെ ശില്‍പിയുടെ വിയോഗത്തിന് കാല്‍നൂറ്റാണ്ട്

Aswathi Kottiyoor

പാനൂര്‍ ബോംബ് നിര്‍മാണ കേസ്; മൂന്ന് പേര്‍ കൂടി അറസ്റ്റിൽ, പിടിയിലായവരിൽ വെടിമരുന്ന് നല്‍കിയ ആളും

Aswathi Kottiyoor
WordPress Image Lightbox