24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സംസ്ഥാന ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ കണ്ണൂര്‍ ജില്ലക്ക് റണ്ണറപ്പ് കിരീടം
Kerala

സംസ്ഥാന ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ കണ്ണൂര്‍ ജില്ലക്ക് റണ്ണറപ്പ് കിരീടം

കോതമംഗലം എം എ ഇന്റര്‍നാഷ്ണല്‍ കോളേജില്‍ വെച്ച് നടന്ന 34 മത് സംസ്ഥാന സീനിയര്‍ പുരുഷ, വനിത ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ 9 പോയന്റ് നേടി കണ്ണൂര്‍ ജില്ല റണ്ണറപ്പ് കിരീടം സ്വന്തമാക്കി. തുടര്‍ച്ചയായ മൂന്നാം വര്‍ഷം ആണ് കണ്ണൂര്‍ റണ്ണറപ്പ് കിരീടം നേടുന്നത്. 10 പോയന്റ് നേടി വയനാടും, പാലക്കാടും സംയുക്ത ജേതാക്കള്‍ ആയി. ജേതാക്കള്‍ക്ക് കോതമംഗലം നഗരസഭ ചെയര്‍മാന്‍ ടോമി അബ്രഹാം ട്രോഫി വിതരണം ചെയ്തു. കണ്ണൂര്‍ ജില്ലയില്‍ നിന്ന് അനാമിക സുരേഷ് വനിത റികര്‍വ്വ് റൗണ്ട് വിഭാഗത്തില്‍ സ്വര്‍ണ്ണമെഡലും ശ്രീലക്ഷ്മി എസ് വനിത ഇന്ത്യന്‍ റൗണ്ട് വിഭാഗത്തില്‍ വെള്ളി മെഡലും, ദശരഥ് രാജഗോപാല്‍ പുരുഷ ഇന്ത്യന്‍ റൗണ്ട് വിഭാഗത്തില്‍ വെങ്കല മെഡലും നേടി.മുവരും ഗുജറാത്തില്‍ വെച്ച് മാര്‍ച്ച് മാസം ആദ്യവാരം നടക്കുന്ന ദേശീയ ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി. ടീം മാനേജര്‍മാരായ തങ്കച്ചന്‍ കോക്കാട്ട്, സീമ രാജഗോപാല്‍ എന്നിവര്‍ ടീമിന് നേതൃത്വം നല്‍കി.

Related posts

വായ്പാ പുനഃക്രമീകരണം: ബാങ്കുകൾ ഇടപാടുകാരിൽ നിന്നും അമിതമായ ചാർജ് ഈടാക്കരുത്‌ ‐ ബെഫി.

Aswathi Kottiyoor

ആദ്യം ഭീഷണി, പിന്നെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തും; ഓണ്‍ലൈന്‍ വായ്‌പ തട്ടിപ്പ് വീണ്ടും വ്യാപകം .

Aswathi Kottiyoor

നമ്മുടെ നഴ്സുമാർ നമ്മുടെ അഭിമാനം: മേയ് 12 ലോക നഴ്സസ് ദിനം

Aswathi Kottiyoor
WordPress Image Lightbox