24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ആറളത്ത് വനശ്രീ ഇക്കോ ഷോപ്പ് പ്രവർത്തനം തുടങ്ങി
Iritty

ആറളത്ത് വനശ്രീ ഇക്കോ ഷോപ്പ് പ്രവർത്തനം തുടങ്ങി

ഇരിട്ടി: ആറളം ഫാം പുനരുധിവാസ മേഖലയിലെ ഒമ്പതാം ബ്ലോക്കിൽ പട്ടികവർഗ്ഗ കുടുംബങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി ആറളം ഇക്കോ ഡെവലപ്മെൻറ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വനശ്രീ ഇക്കോ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു. .
വനംമന്ത്രി എ.കെ. ശശീന്ദ്രൻ ഓൺലൈനായി ഷോപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.
തടികൾ നിലനിർത്തിക്കൊണ്ട് വനമേഖലയിലെ വിഭവങ്ങൾ ശേഖരിച്ച് ജീവിക്കുന്ന കുടുംബങ്ങളുടെ സംരക്ഷണത്തിനാണ് ഇത്തരം സംരംഭങ്ങൾ തുടങ്ങുന്നത് എന്ന് മന്ത്രി പറഞ്ഞു. അതുകൊണ്ടുതന്നെ വനങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനമാണ്. വനസംരക്ഷണം വനം വകുപ്പ് ജീവനക്കാരുടെ മാത്രം ഉത്തരവാദിത്വമല്ല എന്നും അതുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരുടെ ചുമതല കൂടി ആണ് എന്നുള്ള ബോധം വളർത്തിയെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യം ഇടുന്നത് എന്നും മന്ത്രി പറഞ്ഞു.
ആറളം വന്യജീവി സങ്കേതത്തിൽ നേരത്തെ രൂപീകരിച്ചിട്ടുള്ള വന വികാസ് ഏജൻസിക്ക് കീഴിലാണ് ആറളം ഇ ഡി സി രൂപീകരിച്ചിട്ടുള്ളത്. ഇഡിസിയുടെ നിലനിൽപ്പിനായി തുടങ്ങിയ സംരംഭമാണ് വനശ്രീ ഇക്കോ ഷോപ്പ്. ആറളം വന്യജീവി സങ്കേതത്തിൽ ഇപ്പോൾ തടി ഇതര വനോൽപന്നങ്ങൾ ശേഖരിക്കാത്തതിനാൽ കേരളത്തിലെ മറ്റ് വനമേഖലയിൽ ലഭ്യമായി കൊണ്ടിരിക്കുന്ന വസ്തുക്കൾ വനവികാസ് ഏജൻസി വഴി ശേഖരിച്ചാണ് ഷോപ്പിൽ വിൽപ്പന നടത്തുന്നത്. കാട്ടുതേൻ, കാട്ടിൽ നിന്ന് ലഭിക്കുന്ന കുടംപുളി, മറയൂർ ശർക്കര, പുൽ തൈലം, ചന്ദനപ്പൊടി ,ഏലം തുടങ്ങിയ വിഭവങ്ങളാണ് ആറളം വന്യജീവി സങ്കേതത്തിന്റെ വളയഞ്ചാൽ കവാടത്തിൽ ഒരുക്കിയ ഇക്കോ ഷോപ്പിൽ ലഭ്യമാവുന്നത്.
ചടങ്ങിൽ അഡ്വ. സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയി കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധൻ, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കെ.എസ്. ദീപ, കണ്ണൂർ ഡി എഫ് ഒ പി കാർത്തിക്, ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി. രാജേഷ്, ആറളം വൈൽഡ് ലൈഫ് വാർഡൻ വി. സന്തോഷ് കുമാർ, ഗ്രാമപഞ്ചായത്ത് അംഗം മിനി ദിനേശൻ, ഐടിഡിപി പ്രൊജക്റ്റ് ഓഫീസർ എസ്. സന്തോഷ് കുമാർ, ആറളം ഇ ഡി സി പ്രസിഡണ്ട് പി.സി. മല്ലിക, അസിസ്റ്റൻറ് വൈൽഡ് ലൈഫ് വാർഡൻ പി. പ്രസാദ് എന്നിവർ സംസാരിച്ചു.

Related posts

സൗ​ജ​ന്യ കാ​ൻ‍​സ​ര്‍ രോ​ഗനി​ര്‍​ണ​യ​വും ബോ​ധ​വ​ത്ക​ര​ണ​വും 14ന്

Aswathi Kottiyoor

ഇരിട്ടി ജബ്ബാർക്കടവിൽ ബസ്സപകടം : നിരവധി പേർക്ക് പരിക്ക്

Aswathi Kottiyoor

ചെണ്ടമേളം അരങ്ങേറ്റം നടത്തി.

Aswathi Kottiyoor
WordPress Image Lightbox