24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കാട്ടാനകളുടെയും കടുവകളുടെയും കണക്കെടുക്കുന്നു
Kerala

കാട്ടാനകളുടെയും കടുവകളുടെയും കണക്കെടുക്കുന്നു

സംസ്ഥാനത്തെ കാട്ടാനകളുടെയും കടുവകളുടെയും കണക്കെടുക്കാൻ ഫീൽഡ്‌തല പരിശോധന തുടങ്ങുന്നു. കാട്ടാനകളുടെ പരിശോധന മേയ് 17 മുതൽ 19 വരെയും കടുവകളുടേത്‌ ഏപ്രിൽ ആദ്യവാരവും നടത്തുമെന്ന്‌ വനംമന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ മേൽനോട്ടത്തിലാണ് പരിശോധന. അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ സംസ്ഥാന തലത്തിൽ നോഡൽ ഓഫീസറാകും. പെരിയാർ, പറമ്പിക്കുളം കടുവാ സങ്കേതങ്ങളിലെ ഫീൽഡ് ഡയറക്ടർമാരും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

മൂന്നു ദിവസത്തെ ഫീൽഡ് പരിശോധനയിൽ ഓരോ സാമ്പിൾ ബ്ലോക്കിനുള്ളിലെയും ആന പിണ്ടങ്ങളുടെ എണ്ണവും മനുഷ്യ-വന്യജീവി ഇടപെടലുമായി ബന്ധപ്പെട്ട വിവരങ്ങളും ജലലഭ്യത, കൃഷി രീതി എന്നിവ സംബന്ധിച്ച വിവരങ്ങളും ശേഖരിക്കും. ആനകളുടെ ആവാസവ്യവസ്ഥയിലെ മാറ്റത്തെക്കുറിച്ചുള്ള വിവരശേഖരണവും നടത്തും. പരിശോധനക്ക്‌ ഉദ്യോഗസ്ഥർക്കും വാച്ചർമാർക്കും സന്നദ്ധപ്രവർത്തകർക്കുമുള്ള പരിശീലനം ഏപ്രിൽ 17ന്‌ ആരംഭിക്കും.കണ്ണൂർ ഫോറസ്റ്റ് ഡിവിഷന്റെ ഒരു ഭാഗം, ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങൾ, വയനാട് നോർത്ത്, സൗത്ത് ഫോറസ്റ്റ് ഡിവിഷനുകളുടെ ഭാഗങ്ങൾ, വയനാട് വന്യജീവി സങ്കേതം എന്നിവ ഉൾപ്പെടുന്ന വയനാട് ലാൻഡ്‌സ്‌കേപ്പിലാണ് കടുവകളുടെ കണക്കെടുക്കുന്നത്. ഇതിനുള്ള പരിശീലനം ഏപ്രിൽ ആദ്യവാരം പെരിയാർ ടൈഗർ റിസർവിൽ നൽകും.

കടുവകളുടെ എണ്ണം കൃത്യമായി കണക്കാക്കുന്നതിന് നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ മാനദണ്ഡങ്ങൾ പ്രകാരം ‘ഓൾ ഇന്ത്യ ടൈഗർ എസ്റ്റിമേഷന്റെ’ ഭാഗമായി 2018-ലും 2022-ലും ക്യാമറ ട്രാപ്പുകൾ വിന്യസിക്കാൻ ഉപയോഗിച്ച 312 സ്ഥലങ്ങളിൽ ക്യാമറ ട്രാപ്പുകൾ വിന്യസിക്കും. ക്യാമറ കെണിയിൽ ഉൾപ്പെടുന്ന ഓരോ കടുവയ്ക്കും പ്രത്യേക ഐഡി നൽകും.

Related posts

നാട്ടറിവും നാട്ടുവൈദ്യ സംഗമവും സംഘടിപ്പിച്ചു.

Aswathi Kottiyoor

മിന്നലിന്‌ സാധ്യത; ജാഗ്രത പാലിക്കണം

Aswathi Kottiyoor

അശ്വിന് അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ; പൊതുദർശനം വായനാശാലയിൽ

Aswathi Kottiyoor
WordPress Image Lightbox