24.3 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • കേളകത്ത് കിഡ്സ് 7s ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി*
Uncategorized

കേളകത്ത് കിഡ്സ് 7s ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി*


കേളകം: കേളകം തോമസ് ഹയർസെക്കൻഡറി സ്കൂളിന്റെയും കേളകം സ്പോർട്സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന കിഡ്സ് സെവൻസ് ഫുട്ബോൾ ലീഗ് ചാമ്പ്യൻഷിപ്പ് കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി റ്റി അനീഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ എം വി മാത്യു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേരിക്കുട്ടി കഞ്ഞിക്കുഴി, വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമ്മി എന്നിവർ ആശംസകൾ അർപ്പിച്ചു. കേളകം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്നുവന്ന ഫുട്ബോൾ പരിശീലനത്തിന്റെ സമാപനത്തോടനുബന്ധിച്ചാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ഇന്നും നാളെയുമായി നടക്കുന്ന മത്സരങ്ങളിൽ കേളകം, കൊട്ടിയൂർ, കണിച്ചാർ പഞ്ചായത്തുകളിൽ നിന്നായി 21 ടീമുകൾ പങ്കെടുക്കുന്നുണ്ട്. അണ്ടര്‍ 13, അണ്ടർ 15, അണ്ടര്‍18 വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് ട്രോഫിയും ക്യാഷ് പ്രൈസും ഉണ്ടായിരിക്കുന്നതാണ്.

Related posts

പേരാവൂർ താലൂക്കാസ്പത്രിയിൽ ഇനി മുതൽ സ്‌കാനിംഗ് സേവനവും –

Aswathi Kottiyoor

പലതവണ ആവശ്യപ്പെട്ടിട്ടും മുറിച്ചുമാറ്റിയില്ല; വീടിന് മുകളിലേക്കു ചാഞ്ഞുനിൽക്കുന്ന തെങ്ങിന് തീപിടിച്ചു

Aswathi Kottiyoor

മലപ്പുറത്തെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ ദൗർഭാഗ്യകരം; പ്രതികരണവുമായി വിദ്യഭ്യാസ മന്ത്രി

Aswathi Kottiyoor
WordPress Image Lightbox