24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കെഎസ്‌ആര്‍ടിസി സ്വിഫ്റ്റിന് 131 സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍, 55 സീറ്റുകള്‍, എല്ലാസീറ്റിലും മൊബൈല്‍ ചാര്‍ജിങ് പോയിന്‍റ്
Kerala

കെഎസ്‌ആര്‍ടിസി സ്വിഫ്റ്റിന് 131 സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍, 55 സീറ്റുകള്‍, എല്ലാസീറ്റിലും മൊബൈല്‍ ചാര്‍ജിങ് പോയിന്‍റ്

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി സ്വിഫ്റ്റിന് വേണ്ടി സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ എത്തിതുടങ്ങി.131 സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ ആദ്യത്തേത് ബെംഗുളുരുവില്‍ നിന്നും കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ആസ്ഥാനത്ത് എത്തി.മാര്‍ച്ച്‌ 15 തീയതിയോട് കൂടി ബാക്കി മുഴുവന്‍ ബസുകളും എത്തും. ട്രയല്‍ റണ്ണും രജിസ്ട്രേഷന്‍ നടപടികളും പൂര്‍ത്തിയായ ശേഷം മാര്‍ച്ച്‌- ഏപ്രില്‍ മാസങ്ങളില്‍ ബഡ്ജറ്റ് ടൂറിസത്തിന് വേണ്ടിയാകും ഉപയോഗിക്കുക. അതിന് ശേഷം മേയ് പകുതിയോട് കൂടി സര്‍വ്വീസുകള്‍ ആരംഭിക്കും. ഈ ബസുകള്‍ ഏത് റൂട്ടില്‍ ഉപയോഗിക്കണം എന്ന് ഉള്‍പ്പെടെയുളളവയുടെ പഠനത്തിന് ശേഷമാകും തീരുമാനിക്കുക. ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്കാകും ഉപയോഗിക്കുക.

അശോക് ലെയിലാന്റ് കമ്ബനിയുടെ 12 മീറ്റര്‍ നീളമുള്ള ഷാസിയില്‍ ബംഗുളുരുവിലെ എസ്.എം കണ്ണപ്പ ( പ്രകാശ്) കമ്ബനിയാണ് ബസിന്റെ ബോഡി നിര്‍മിച്ചത്. നേരത്തെയുള്ള സൂപ്പര്‍ഫാസ്റ്റുകളില്‍ 52 സീറ്റുകളായിരുന്നയിടത്ത് പുതിയ ബസില്‍ 55 സീറ്റുകളാണ് ഉണ്ടാകുക. എയര്‍ സസ്പെന്‍ഷന്‍ ബസില്‍ കൂടുതല്‍ സ്ഥല സൗകര്യവും ലഭ്യമാണ്. പരസ്യം പ്രദര്‍ശിപ്പിക്കുന്നതിന് 32 ഇഞ്ച് ടിവിയും യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടി ബസിന് അകത്ത് 360 ഡിഗ്രി ക്യാമറയും മുന്‍ഭാഗത്ത് ഡാഷ് ബോര്‍ഡിലും പിറക് വശത്ത് ക്യാമറയും ഒരുക്കിയിട്ടുണ്ട്. പുറത്ത് നില്‍ക്കുന്ന യാത്രക്കാര്‍ക്ക് ഉള്‍പ്പെടെ കേള്‍ക്കുന്ന രീതിയില്‍ അനൗന്‍സ്മെന്റ് സംവിധാനവും നിലവിലുണ്ട്. ബിഎസ് 6 ശ്രേണിയില്‍ ഉള്ള ഈ ബസുകളില്‍ സുഖപ്രദമായ സീറ്റ്, എമര്‍ജന്‍സി വാതില്‍, ജിപിഎസ് സംവിധാനം, ഓരോ സീറ്റിലും മൊബൈല്‍ ചാര്‍ജിംഗ് പോയിന്‍റുകള്‍, സീറ്റുകളുടെ പിന്‍വശത്ത് പരസ്യം പതിയ്ക്കാനുള്ള സൗകര്യം എന്നിവയ്ക്കൊപ്പം ട്യൂബ് ലൈസ് ടയറുകളും ബസിന്‍റെ പ്രത്യേകതയാണ്. ബസ്സുകളുടെ സാങ്കേതികമായ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനായി നിരീക്ഷിയ്ക്കുന്നതിനുള്ള സംവിധാനവും ബസുകളില്‍ ഒരുക്കിയിട്ടുണ്ട്‌.

Related posts

സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല കു​റ​ഞ്ഞു.

Aswathi Kottiyoor

മേയ് 17 ലെ തദ്ദേശ ഉപതിരഞ്ഞെടുപ്പിന് വിജ്ഞാപനമായി

Aswathi Kottiyoor

ഓപ്പറേഷന്‍ ഫോസ്‌കോസ്: ഒറ്റ ദിവസം നടത്തിയത് 2931 പരിശോധനകള്‍ പൂര്‍ത്തിയാക്കിയെന്ന് വീണ ജോര്‍ജ്

Aswathi Kottiyoor
WordPress Image Lightbox