24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പൊളിക്കൽ നയം: സംസ്ഥാനത്തിനു കേന്ദ്ര സഹായം 150 കോടി
Kerala

പൊളിക്കൽ നയം: സംസ്ഥാനത്തിനു കേന്ദ്ര സഹായം 150 കോടി

വാഹനം പൊളിക്കൽ നയം നടപ്പാക്കുന്നതിന്റെ ഭാഗമായി ആദ്യ നടപടികൾക്കു 150 കോടി രൂപ കേന്ദ്ര സഹായം സംസ്ഥാന ഗതാഗത വകുപ്പിനു ലഭിക്കും. 15 കോടി വീതം നിക്ഷേപം വേണ്ടിവരുന്ന 2 പൊളിക്കൽ കേന്ദ്രങ്ങൾക്കു ടെൻഡർ വിളിച്ചു. 2.5 ഏക്കർ സ്ഥലമാണു പൊളിക്കൽ കേന്ദ്രത്തിനു വേണ്ടത്. ഇതിനു തയാറായി കെഎസ്ആർടിസിയും സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡും(സിൽക്ക്) മുന്നോട്ടു വന്നിട്ടുണ്ട്. ഓട്ടോമാറ്റിക് ടെസ്റ്റിങ് സെന്ററിന് 5 കോടിയാണ് ചെലവ്. 15 സെന്ററുകൾക്കാണു ടെൻഡർ വിളിച്ചിട്ടുള്ളത്. 

അക്രഡിറ്റഡ് ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങൾ നാലെണ്ണം സർക്കാർ നേരിട്ടു തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനും ഒന്നിന് 5 കോടിയാണു ചെലവ്. 400 കേന്ദ്രങ്ങളാണു കേരളത്തിൽ വേണ്ടത്. അമിത വേഗം പിടികൂടി പിഴ ഈടാക്കാൻ വേഗപരിശോധന ക്യാമറകൾ ഘടിപ്പിച്ച 50 പ്രത്യേക വാഹനങ്ങൾ വാങ്ങാനും ടെൻഡർ ക്ഷണിച്ചു. ഒന്നിനു 35 ലക്ഷം വീതമാണു ചെലവ്. 

Related posts

ബിജെപിയുടെ ഈസ്റ്റര്‍ നയതന്ത്രത്തെ ലാഘവത്തോടെ കണ്ടു; കോണ്‍ഗ്രസില്‍ അതൃപ്തി, ചര്‍ച്ച

Aswathi Kottiyoor

ഞാ​യ​റാ​ഴ്ച സം​സ്ഥാ​ന​ത്ത് സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ണ്‍

Aswathi Kottiyoor

കടയിൽ പോകാൻ വാക്സീൻ കടമ്പ; സഭയിൽ ‘അഭികാമ്യം’, ഉത്തരവിൽ ‘കർശനം’.

Aswathi Kottiyoor
WordPress Image Lightbox