23.2 C
Iritty, IN
July 7, 2024
  • Home
  • Kerala
  • 5 വർഷം; 30 ലക്ഷം പേർക്ക്‌ തൊഴിൽ ലക്ഷ്യം: എം വി ഗോവിന്ദൻ
Kerala

5 വർഷം; 30 ലക്ഷം പേർക്ക്‌ തൊഴിൽ ലക്ഷ്യം: എം വി ഗോവിന്ദൻ

അഞ്ചുവർഷം കൊണ്ട് സംസ്ഥാന സർക്കാർ 30 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥക്ക്‌ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലില്ലായ്മ പരിഹരിക്കുകയാണ് രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ പ്രധാന ലക്ഷ്യം. 20 ലക്ഷം പേർക്ക് തൊഴിലാണ്‌ എൽഡിഎഫ് പ്രകടന പത്രികയിലെ പ്രഖ്യാപനം. രണ്ട് വർഷംകൊണ്ട് 10 ലക്ഷം പേർക്ക് തൊഴിൽ നൽകി. 20 ലക്ഷം പേർക്കുകൂടി തൊഴിൽ നൽകും.

അടുത്ത മാർച്ച് 31നകം ഒരു ലക്ഷം സംരംഭകരെ കണ്ടെത്താനാണ് സർക്കാർ ലക്ഷ്യമിട്ടത്. നിലവിൽ 1,32,000 പേർ രജിസ്റ്റർചെയ്തുകഴിഞ്ഞു. മാർച്ചിൽ ഇത് ഒന്നര ലക്ഷം കടക്കുമെന്നാണ് പ്രതീക്ഷ. മുഴുവൻ പേരുടെയും വിവരങ്ങൾ മാർച്ചിൽ പ്രസിദ്ധീകരിക്കും. സംരംഭകരിൽ ബാർബർമാർ ഉണ്ടെന്നാണ് മനോരമയുടെ കണ്ടെത്തൽ. ബാർബർ ജോലി മോശമല്ല. മനോരമക്ക് അവരോട് എന്തെങ്കിലും ദേഷ്യമുള്ളതുകൊണ്ടാണോ വാർത്ത എന്നറിയില്ല. ബാർബർ ജോലിയുടെ രൂപം മാറിക്കഴിഞ്ഞു. പലതും ബ്യൂട്ടി പാർലറുകളായി.

Related posts

40 ലക്ഷത്തിന്റെ എംഡിഎംഎയുമായി കണ്ണൂരില്‍ യുവാവ് പിടിയില്‍

Aswathi Kottiyoor

യുവത കേരള ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർമാർ: മന്ത്രി മുഹമ്മദ്‌ റിയാസ്‌

Aswathi Kottiyoor

നാളെ മന്ത്രിസഭായോഗം ചേരും

Aswathi Kottiyoor
WordPress Image Lightbox