24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • രണ്ടുമാസം പിന്നിട്ടു ; ബിനാലെ കണ്ടത്‌ 5.15 ലക്ഷംപേർ ; പരീക്ഷാക്കാലമായിട്ടും ജനത്തിരക്കിനു കുറവില്ല
Kerala

രണ്ടുമാസം പിന്നിട്ടു ; ബിനാലെ കണ്ടത്‌ 5.15 ലക്ഷംപേർ ; പരീക്ഷാക്കാലമായിട്ടും ജനത്തിരക്കിനു കുറവില്ല

കൊച്ചി മുസിരിസ്‌ ബിനാലെ പ്രദർശനം രണ്ടുമാസം പിന്നിട്ടപ്പോൾ വേദികൾ സന്ദർശിച്ച്‌ പോയത്‌ 5.15 ലക്ഷത്തിലേറെപ്പേർ. അവസാനവർഷത്തെ ബിനാലെ പ്രദർശനം കാണാൻ എത്തിയത്‌ ആറുലക്ഷം ആസ്വാദകരായിരുന്നു. ഏപ്രിൽവരെ നീളുന്ന അഞ്ചാംപതിപ്പിന്റെ പ്രദർശനം സന്ദർശകരുടെ എണ്ണത്തിന്റെ കാര്യത്തിൽ റെക്കോഡ്‌ ആകുമെന്നാണ്‌ പ്രതീക്ഷ.

ലോവർ പ്രൈമറി വിദ്യാർഥികൾമുതൽ പ്രൊഫഷണൽ കോളേജ്‌ വിദ്യാർഥികൾവരെയും വിവിധമേഖലകളിലെ പ്രൊഫഷണലുകളും ഉദ്യോഗസ്ഥരും മന്ത്രിമാരുൾപ്പെടെ ജനപ്രതിനിധികളും നേതാക്കളും കലാരംഗത്തെ പ്രമുഖരും ഉൾപ്പെടെ നിരവധിപേരാണ്‌ വേദികൾ സന്ദർശിച്ചത്‌. ലോകത്തെമ്പാടുമുള്ള ആസ്വാദകർ ബിനാലെയിലേക്ക്‌ വന്നുകൊണ്ടിരിക്കുന്നു.

പരീക്ഷാക്കാലമായിട്ടും ജനത്തിരക്കിനു കുറവില്ല
സംഗീതവും സിനിമയുമുൾപ്പെടെ ബിനാലെ വേദികളിൽ നടക്കുന്ന കലാപരിപാടികളും ചർച്ചകളും സംവാദങ്ങളും സംഭാഷണങ്ങളും സമ്മേളനങ്ങളും ആർട്ട്റൂം ശിൽപ്പശാലകളും പങ്കാളിത്തംകൊണ്ട്‌ ശ്രദ്ധേയമാണ്‌. ഡിസംബർ 23ന്‌ ആരംഭിച്ച അഞ്ചാംപതിപ്പ്‌ ഏപ്രിൽ 10 വരെ നീളും. പ്രവേശനം രാവിലെ 10 മുതൽ രാത്രി ഏഴുവരെ. ടിക്കറ്റ് നിരക്ക് 150 രൂപയും മുതിർന്ന പൗരർക്ക് 100 രൂപയും വിദ്യാർഥികൾക്ക് 50 രൂപയുമാണ്

Related posts

ലേലം

Aswathi Kottiyoor

മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ടു; ക​ട​ക​ൾ തു​റ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ​നി​ന്ന് പി​ന്മാ​റി വ്യാ​പാ​രി​ക​ൾ

Aswathi Kottiyoor

ആക്രമണങ്ങൾ അവസാനിപ്പിക്കണം: മാർപ്പാപ്പ

Aswathi Kottiyoor
WordPress Image Lightbox