24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു; രക്ഷപ്പെടാൻ മുകൾനിലയിൽനിന്ന് ചാടി മകൻ.*
Uncategorized

വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു; രക്ഷപ്പെടാൻ മുകൾനിലയിൽനിന്ന് ചാടി മകൻ.*


കോട്ടയം ∙ മണിമലയിൽ വീടിനു തീ പിടിച്ച് വീട്ടമ്മ മരിച്ചു. പാറവിളയിൽ സെൽവരാജന്റെ ഭാര്യ രാജം (70) ആണ് മരിച്ചത്. രക്ഷപ്പെടാൻ മുകൾനിലയിൽനിന്ന് ചാടിയ മകൻ വീനീഷിനെയും (30) താഴത്തെ നിലയിലുണ്ടായിരുന്ന സെൽവരാജനെയും (76) പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 12.30നാണ് അപകടം. മുകൾനിലയിലുണ്ടായിരുന്ന വിനീഷിന്റെ ഭാര്യയും 2 മക്കളും രക്ഷപ്പെട്ടു. ഹോളി മാഗി ഫൊറോന പള്ളിക്കു പിന്നിലാണ് അപകടം നടന്ന വീട്. കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാ സേന എത്തിയെങ്കിലും വാഹനം വീടിനു സമീപത്തേക്ക് എത്താതിരുന്നതിനാൽ ഒരു കിലോമീറ്റർ നടന്നാണ് ഉദ്യോഗസ്ഥർ വീട്ടിൽ എത്തിയത്. ഈ സമയം നാട്ടുകാർ കിണറ്റിൽനിന്നു വെള്ളം കോരി രക്ഷാപ്രവർത്തനം നടത്തി. കിണറിന്റെ മോട്ടർ ഉൾപ്പെടെ കത്തിപ്പോയതും രക്ഷാപ്രവർത്തനം വൈകിപ്പിച്ചു. താഴത്തെ നില പൂർണമായും നശിച്ചു. വീടു മുഴുവൻ കനത്ത പുകയായിരുന്നു.

ഇരുമ്പു ജനാലകളായതിനാൽ വീടിനുള്ളിലേക്കു കടക്കാനുള്ള ശ്രമം ആദ്യം പരാജയപ്പെട്ടു. ഇതിനിടെയാണ് വിനീഷ് ഭാര്യയെയും കുഞ്ഞുങ്ങളെയും രക്ഷപ്പെടുത്തിയശേഷം മുകൾനിലയിൽനിന്ന് താഴേക്കു ചാടിയത്. താഴത്തെ നിലയിൽ ഉണ്ടായിരുന്ന സെൽവരാജനെയും രാജത്തെയും നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നു പുറത്തെത്തിച്ചു. വിഷപ്പുക ശ്വസിച്ചതു രാജത്തിന്റെ നില ഗുരുതരമാക്കിയിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മണിമല പൊലീസ് സ്ഥലത്ത് എത്തിയിരുന്നു. വാഹനമെത്താൻ വഴിയില്ലാത്തതിനാൽ അപകടത്തിന്റെ വ്യാപ്തി വർധിച്ചുവെന്ന് അഗ്നിരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.

Related posts

25 വര്‍ഷം നീണ്ട വ്യാജ ചികിത്സ’: റോഷ്നി ക്ലിനിക്കിലെ ‘ഡോക്ടര്‍’ ഒടുവില്‍ പിടിയില്‍

Aswathi Kottiyoor

ഏഷ്യന്‍ ഗെയിംസില്‍ മലയാളത്തിളക്കം; പുരുഷ ലോങ്ജംപില്‍ എം ശ്രീശങ്കറിന് വെള്ളി

Aswathi Kottiyoor

രണ്ട് കുട്ടികള്‍ക്ക് പുതു ജീവന്‍ നല്‍കി ആദര്‍ശ് യാത്രയായി

Aswathi Kottiyoor
WordPress Image Lightbox