30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മ​ദ്യ​പി​ച്ചു​ള്ള ഡ്രൈ​വിം​ഗ്: 3,764 കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു
Kerala

മ​ദ്യ​പി​ച്ചു​ള്ള ഡ്രൈ​വിം​ഗ്: 3,764 കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു

മ​​​ദ്യ​​​പി​​​ച്ച് വാ​​​ഹ​​​ന​​​മോ​​​ടി​​​ക്കു​​​ന്ന​​​വ​​​രെ ക​​​ണ്ടെ​​ത്താ​​​ൻ സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ പ്ര​​​ത്യേ​​​ക പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ഒ​​​ട്ടേ​​​റെ​​​പ്പേ​​​ർ മ​​​ദ്യ​​​പി​​​ച്ചു വാ​​​ഹ​​​നം ഓ​​​ടി​​​ക്കു​​​ന്ന​​​താ​​​യി ക​​​ണ്ടെ​​ത്തി. ​

മ​​​ദ്യ​​​പി​​​ച്ചു വാ​​​ഹ​​​നം ഓ​​​ടി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 3764 കേ​​​സു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു. 1911 പേ​​​രു​​​ടെ ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ൻ​​​സ് റ​​​ദ്ദാ​​​ക്കാ​​​നും 894 പേ​​​രു​​​ടെ ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ൻ​​​സ് ക​​​ണ്ടു​​​കെ​​​ട്ടാ​​​നും ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചു.

ട്രാ​​​ഫി​​​ക് ഐ​​​ജി എ. ​​​അ​​​ക്ബ​​​റി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് ഫെ​​​ബ്രു​​​വ​​​രി ആ​​​റു മു​​​ത​​​ൽ 12 വ​​​രെ സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്.

മ​​​ദ്യ​​​പി​​​ച്ചു വാ​​​ഹ​​​ന​​​മോ​​​ടി​​​ച്ച​​​തി​​​ന് ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ കേ​​​സു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത് തൃ​​​ശൂ​​​ർ സി​​​റ്റി​​​യി​​​ലാ​​​ണ്- 538 എ​​​ണ്ണം. കൊ​​​ച്ചി സി​​​റ്റി​​​യി​​​ൽ 342 കേ​​​സു​​​ക​​​ളും ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ 304 കേ​​​സു​​​ക​​​ളും ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു.

ഏ​​​ഴ് കേ​​​സു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സി​​​റ്റി​​​യി​​​ലാ​​​ണ് ഏ​​​റ്റ​​​വും കു​​​റ​​​വ്.​​വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ങ്ങ​​​ൾ കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നാ​​​യി ന​​​ട​​​ത്തു​​​ന്ന ഇ​​​ത്ത​​​രം പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും തു​​​ട​​​രു​​​മെ​​​ന്ന് ട്രാ​​​ഫി​​​ക് ഐ​​​ജി അ​​​റി​​​യി​​​ച്ചു.

Related posts

കേരളത്തില്‍ 51,887 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാൻ സർക്കാർ ഒപ്പമുണ്ട്: പി. ശ്രീരാമകൃഷ്ണൻ

Aswathi Kottiyoor

അട്ടപ്പാടി മധു വധക്കേസിൽ അന്തിമവിധി ചൊവ്വാഴ്‌ച

Aswathi Kottiyoor
WordPress Image Lightbox