25 C
Iritty, IN
November 23, 2024
  • Home
  • Kerala
  • കാലുമാറി ശസ്ത്രക്രിയ നടത്തിയെന്ന പരാതിയില്‍ നടക്കാവ് പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു
Kerala Uncategorized

കാലുമാറി ശസ്ത്രക്രിയ നടത്തിയെന്ന പരാതിയില്‍ നടക്കാവ് പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു

കോഴിക്കോട് നാഷണല്‍ ആശുപത്രിയില്‍ കാലുമാറി ശസ്ത്രക്രിയ നടത്തിയെന്ന പരാതിയില്‍ നടക്കാവ് പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.

കക്കോടി സ്വദേശിനി സജ്നയുടെ ഇടതുകാലിന് പകരം വലതു കാലില്‍ ശസ്ത്രക്രിയ നടത്തിയെന്നാണ് പരാതി. ആരോഗ്യ മന്ത്രിക്കും ഡി.എം.ഒ യ്ക്കും കുടുംബം പരാതി നല്‍കിയിട്ടുണ്ട്. നടക്കാവ് പൊലീസിന്റെ സഹായത്തോടെ നാഷണല്‍ ആശുപതിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത സജ്നയെ തുടര്‍ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒരു വര്‍ഷം മുന്‍പ് വാതിലില്‍ കുടുങ്ങിയാണ് സജ്നയുടെ വലതുകാലിന്റെ ഞെരമ്പിന് പരുക്കേറ്റത്. ശസ്ത്രക്രിയ വേണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി ഇടത് കാലിന്റെ പരിശോധന പൂര്‍ത്തിയാക്കി ഇന്നലെ അനസ്തേഷ്യ നല്‍കി. ബോധം തെളിഞ്ഞപ്പോഴാണ് കാലുമാറിയ കാര്യം സജ്ന അറിയുന്നത്.

Related posts

കേരളത്തെ ലോകത്തിന്റെ ഡിസൈന്‍ ഹബ്ബായി മാറ്റും; ഡിസൈൻ നയം രൂപീകരിക്കും: മുഖ്യമന്ത്രി

Aswathi Kottiyoor

കർണ്ണാടക കളക്ടർ വിവരം തേടി; തൃശൂരിലെ മെഷീൻ ഓപ്പറേറ്റർമാർ ഷിരൂരിലേക്ക്; നദിയിൽ ഉറപ്പിക്കാനാവുമോയെന്ന് പരിശോധന

Aswathi Kottiyoor

യുക്രെയിനിൽനിന്നുള്ള ആദ്യ ഇന്ത്യൻ സംഘം ഉച്ചയോടെ എത്തും

Aswathi Kottiyoor
WordPress Image Lightbox