24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി സംസ്ഥാനത്ത് പുതിയ തസ്തിക
Uncategorized

മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി സംസ്ഥാനത്ത് പുതിയ തസ്തിക


അമിത സുരക്ഷയെന്ന വിമര്‍ശനത്തിനിടെ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് കേന്ദ്രീകൃത സംവിധാനം മുന്നില്‍ കണ്ടു സംസ്ഥാനത്ത് പുതിയ തസ്തിക. ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് വിഐപി സെക്യൂരിറ്റി എന്ന തസ്തികയാണ് പുതിയതായി സൃഷ്ടിച്ചത്. മറ്റു ജില്ലകളില്‍ മുഖ്യമന്ത്രിയെത്തുമ്പോള്‍ പല വിധത്തിലുള്ള സുരക്ഷ എന്നത് ഒഴിവാക്കുകയാണ് പുതിയ തീരുമാനം കൊണ്ട് ലക്ഷ്യം വെക്കുന്നത്.
സംസ്ഥാനത്തു ആദ്യമായിട്ടാണ് വിഐപി സുരക്ഷയ്ക്ക് പ്രത്യേക തസ്തിക.
നിലവില്‍ ഇന്റലിജന്‍സിന്റെ കീഴിലാണ് വിഐപി സെക്യുരിറ്റി. ഇന്റലിജന്‍സ് എഡിഡിപിയും കീഴില്‍ സെക്യൂരിറ്റി എസ്.പിയുമാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് വിഐപി സെക്യൂരിറ്റി എന്ന പേരിലാണ് പുതിയ തസ്തിക സൃഷ്ടിച്ചത്.
ആംഡ് പൊലീസ് ബറ്റാലിയന്‍ കമാന്റന്റ് ജി.ജയദേവിന് പുതിയ തസ്തികയുടെ ചുമതല നല്‍കി ഉത്തരവിറക്കുകയും ചെയ്തു.

Related posts

ഗുരുവായൂർ ക്ഷേത്രദർശനത്തിനിടെ കുടുംബം ഇന്ത്യൻ കോഫി ഹൗസിൽ, 40 പവൻ സ്വർണമടങ്ങിയ ബാഗ് മറന്നുവെച്ചു, ശേഷം…

Aswathi Kottiyoor

മൂവാറ്റുപുഴയിൽ ആത്മഹത്യ ചെയ്യാനെത്തിയ 38കാരൻ മദ്യലഹരിയിൽ ഉറങ്ങി പോയി, ഉണരും മുൻപ് രക്ഷകരായി പൊലീസ്

Aswathi Kottiyoor

കേരളത്തിലെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് യുഎന്‍ വിമണ്‍ മന്ത്രി വീണാ ജോര്‍ജുമായി യുഎന്‍ വിമണ്‍ സംഘം ചര്‍ച്ച നടത്തി

Aswathi Kottiyoor
WordPress Image Lightbox