24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ജീവനം യോഗ ക്ലബ്ബിൻ്റെ ജൈവ നെൽകൃഷിക്ക് മികച്ച വിളവ്
Iritty

ജീവനം യോഗ ക്ലബ്ബിൻ്റെ ജൈവ നെൽകൃഷിക്ക് മികച്ച വിളവ്

ഇരിട്ടി: ജീവനം യോഗ ക്ലബ്ബിൻ്റെ ജൈവ നെൽകൃഷിക്ക് മികച്ച വിളവ്. യോഗയ്ക്ക് ഒപ്പം വിഷാംശമില്ലാത്ത ഭക്ഷണം എന്ന സന്ദേശം ഉയർത്തി ജീവനം യോഗ ക്ലബ്ബ് നടത്തിയ നെൽകൃഷിക്കാണ് മികച്ച വിളവ് ലഭിച്ചത്.
എടൂർ വെള്ളരിവയൽ ഒടാക്കലിൽ പാട്ടത്തിന് എടുത്ത രണ്ട് ഏക്കർ സ്ഥലത്താണ് നെൽകൃഷി നടത്തിയത്. നെൽവിത്തിൻ്റെ പാരമ്പര്യ ഇനങ്ങളായ ചെങ്കഴമ, മല്ലികുറുവ എന്നീ വിത്തുകളാണ് ഇറക്കിയത്. രാസ കീടനാശിനി തൊടാതെ ജൈവകൃഷിയാണ് അവലംബിച്ചത്. ആദ്യഘട്ടത്തിൽ വിളഞ്ഞ ചെങ്കഴമ നെല്ലിൻ്റെ വിളവെടുപ്പാണ് നടത്തിയത്. കൊയ്ത്തുൽസവം കോളിക്കടവ് സ്ഥിതി മലബാർ യോഗ സെൻറർ ഡയറക്ടർ ഷൈജിത്ത് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് റെന്നി കെ മാത്യു, മനോജ് സേവ്യർ, സണ്ണി സേവിയർ, പി കെ ബാബു, വിപിൻ തോമസ്, കെ സന്തോഷ്, പി വി ബാബു തുടങ്ങിയവർ നേതൃത്വം നൽകി. നേരത്തെ ഈ സംഘം പച്ചക്കറി കൃഷിയും നടത്തിയിരുന്നു.

Related posts

രണ്ടാംഘട്ട പര്യടനം ആരംഭിച്ചു…

Aswathi Kottiyoor

ദുരിത കാലത്തും ജനങ്ങളെ കൊള്ളയടിക്കുന്ന രീതിയിൽ ഉള്ള പെട്രോൾ ഡീസൽ വിലവർദധനവിന് എതിരെ നിൽപ്പ് സമരം നടത്തി………….

Aswathi Kottiyoor

പഴശ്ശി ജലാശയം മാലിന്യപൂരിതം ഗ്രാമപഞ്ചായത്തുകളുടെ കൂട്ടായ്മ്മയിൽ മാലിന്യ മുക്തമാക്കാൻ നീക്കം

Aswathi Kottiyoor
WordPress Image Lightbox