24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • പശ്ചിമഘട്ട ഡിജിറ്റൽ മാപ്പത്തോൺ പായം പഞ്ചായത്തിൽ ആരംഭിച്ചു.
Iritty

പശ്ചിമഘട്ട ഡിജിറ്റൽ മാപ്പത്തോൺ പായം പഞ്ചായത്തിൽ ആരംഭിച്ചു.

ഇരിട്ടി: നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി റീബിൽഡ് കേരളയുടെയും ഐടി മിഷന്റെയും സഹായത്തോടെ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ പശ്ചിമഘട്ടത്തോട് ചേർന്നുകിടക്കുന്ന പഞ്ചായത്തുകളിലെ നീർച്ചാലുകളുടെ ഡിജിറ്റൽ സർവ്വേ “മപ്പത്തോൺ” പായം പഞ്ചായത്തിൽ ആരംഭിച്ചു.വിളമന ഉരുപ്പുള്ളകരി തോട് ഡിജിറ്റൽ സർവേ ചെയ്ത് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി രജനി ഉദ്ഘാടനം ചെയ്തു.വൈസ്പ്രസിഡന്റ്‌ അഡ്വ വിനോദ് കുമാർ അധ്യക്ഷത വഹിച്ചു.നവകേരളം കർമ്മപദ്ധതി ജില്ലാ കോ ഓർഡിനേറ്റർ ഇ കെ സോമശേഖരൻ പദ്ധതി വിശദീകരണം നടത്തി. സ്ഥിരം സമിതി അധ്യക്ഷരായ ജെസ്സി പി എൻ,വി പ്രമീള, വാർഡ് മെമ്പർമാരായ ബിജു കോങ്ങാടൻ,പ്രീത ഗംഗാധരൻ,അനിൽ കൃഷ്ണൻ,അമർജിത്ത് എം എസ് ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ, എം രസിന്ത്,എന്നിവർ സംസാരിച്ചു.ഈ മാസം 23 വരെയാണ് സർവേ പഞ്ചായത്തിലെ മുഴുവൻ നീർത്തടങ്ങളിലേയും മുഴുവൻ തോടുകളും ട്രൈസ് ചെയ്ത് ഡിജിറ്റൽ മാപ്പ് രൂപത്തിലാക്കും.

Related posts

തോടിന്റെ അരികു ഭിത്തിയിടിഞ്ഞ് വീട് ഭീഷണിയിലായി

Aswathi Kottiyoor

ഉളിയില്‍ പടിക്കചാലില്‍ കട കുത്തിത്തുറന്ന്  മോഷണം………

കാടുകയറി സിഗ്നൽ ബോർഡുകൾ – വെട്ടി വൃത്തിയാക്കി സിവിൽ ഡിഫൻസ് സംഘം

Aswathi Kottiyoor
WordPress Image Lightbox