27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്കൂളിൽ ജ്വലനം – 20 23 സഹവാസ ക്യാമ്പ് സമാപിച്ചു.
Uncategorized

അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്കൂളിൽ ജ്വലനം – 20 23 സഹവാസ ക്യാമ്പ് സമാപിച്ചു.


അടയ്ക്കാത്തോട് സെന്റ്.ജോസഫ് സ് ഹൈസ്ക്കൂളിലെ കുട്ടികൾക്കായി സംഘടിപ്പിച്ച ദ്വിദിന സഹവാസക്യാമ്പ് – ജ്വലനം 2023 വിവിധ പരിപാടികളോടെ സമാപിച്ചു. ഹെഡ് മാസ്റ്റർ ജോൺസൺ വി സി പതാക ഉയർത്തി.
ടെയിനർമാരായ ബിനു മാങ്കൂട്ടത്തിൽ, ജോസ് പള്ളത്ത്, ജെയിംസ് കെ.എ, പീറ്റർ ഓ കെ എന്നിവർ മോട്ടിവേഷൻ ക്ലാസ്സുകൾ നടത്തി. ഗെയിംസ്, പാട്ട്, ക്യാംപ് ഫയർ , നാടൻ പാട്ട്, റാലി , കലാപരിപാടികൾ, സംഘപ്രവർത്തനങ്ങൾ തുടങ്ങി വ്യത്യസ്തമാർന്ന വിവിധ പരിപാടികൾ ക്യാമ്പിന്റെ ഭാഗമായിരുന്നു. പൊലീസ്, എക്സെസ് , ഹെൽത്ത്, പഞ്ചായത്ത് വില്ലേജ് തുടങ്ങിയ പൊതു സ്ഥാപനങ്ങളുടെ തലവന്മാർ പങ്കെടുത്ത മുഖ്യമുഖം പരിപാടി അഡ്വ. സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. വിജേഷ് എ കെ , ഹാഷിം, ദീപക്, എന്നിവർ കുട്ടികളുമായി സംവദിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേരിക്കുട്ടി ജോൺസൺ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ സെബിൻ ഐക്കര ത്താഴത്ത് അധ്യക്ഷത വഹിച്ചു. കേളകം പഞ്ചായത്ത് മെമ്പർമാരായ സജീവൻ പാൽമി, ബിനു മാനുവൽ , തോമസ് പുളിക്കക്കണ്ടം, PTA പ്രസിഡന്റ് ബെന്നി അറയ്ക്കമാലിൽ,
ഹെഡ് മാസ്റ്റർ ജോൺസൺ വി സി , ജോസ് സ്റ്റീഫൻ എന്നിവർ സംസാരിച്ചു. മജീഷ്യൻ ഗിന്നസ് ആൽബിൻ റോഷൻ അവതരിപ്പിച്ച മാജിക് ഷോ സംഘടിപ്പിച്ചു.
ക്യാമ്പ് സമാപനയോഗത്തിൽ പേരാവൂർ
ഡി വൈ എസ് പി
ജോൺ എ വി സമ്മാനദാനം നിർവ്വഹിച്ചു. പിറ്റി എ ഭാരവാഹികളായ ജോജി, ജോബി, സ്മിത , അധ്യാപകരായ സജി ആന്റണി, ജോഷി ജോസഫ് മനു ലൂക്കോസ് എന്നിവർ നേതൃത്വം വഹിച്ചു. PTA, MPTA അംഗങ്ങളുടെയും അനധ്യാപകരുടെയും സഹകരണത്തോടെ വിഭവസമൃദ്ധമായ ഭക്ഷണം നൽകി. ബെസ്റ്റ് ക്യാംപർമാരായി റോസ് ജോമോൻ . അലൻ അഗസ്റ്റിൻ, ബെസ്റ്റ് ലീഡേഴ്സായി അഡോൺ സ്കറിയ, ഡിയ ഡെന്നീസ്, ബെസ്റ്റ് പ്രഭാഷകരായി ആൽബർട്ട് ക്രിസ്റ്റോ ബിജു, ഷാനിഫ കെ എസ് ,
ബെസ്റ്റ് ഡയറി അൻസ് മരിയ ബെന്നി, റോഷൻ റൂബി എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

Related posts

.സംസ്ഥാനത്ത് 1801 പേർക്കു കൂടി കോവിഡ്; ‘ഗര്‍ഭിണികൾക്കും പ്രായമായവര്‍ക്കും മാസ്‌ക് നിര്‍ബന്ധം’

Aswathi Kottiyoor

രാഷ്ട്രപതിക്കായി ഗവർണർ വിരുന്ന് നടത്തി

Aswathi Kottiyoor

193 എസ്ഐമാരിൽ 27പേർ പ്യൂണും ക്ലർക്കുമായി’; പൊലീസിൽ ചേരുന്നവർ ജീവനും കൊണ്ടോടുന്ന സ്ഥിതിയെന്ന് മുൻ ഡിജിപി

Aswathi Kottiyoor
WordPress Image Lightbox