24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഇസ്രായേലിൽ കാണാതായ ബിജു കുര്യൻ പഠന സംഘത്തിനൊപ്പം എത്തിയത് നടപടി ക്രമങ്ങൾ എല്ലാം പാലിച്ച്
Iritty

ഇസ്രായേലിൽ കാണാതായ ബിജു കുര്യൻ പഠന സംഘത്തിനൊപ്പം എത്തിയത് നടപടി ക്രമങ്ങൾ എല്ലാം പാലിച്ച്

ഇരിട്ടി: ഇസ്രയേലിലേക്ക് നൂതന കൃഷി രീതികൾ പഠിക്കാനായി കേരളത്തിൽ നിന്നും പോയ കർഷക സംഘത്തിൽ ഉൾപ്പെട്ട ഉളിക്കൽ പഞ്ചായത്ത് പേരട്ടയിലെ ബിജു കുര്യൻ പഠന സംഘത്തിനൊപ്പം എത്തിയത് നടപടിക്രമങ്ങൾ എല്ലാം പാലിച്ചെന്ന് കൃഷിഭവൻ അധികൃതർ. കഴിഞ്ഞവർഷം ഡിസംബർ ഇരുപതിനാണ് ഓൺലൈനിൽ പായം കൃഷിഭവനിൽ ബിജു കുര്യൻറെ അപേക്ഷ എത്തുന്നത്. ഇത് പ്രകാരം കൃഷി ഓഫീസർ കെ.ജെ. രേഖയുടെ നേതൃത്വത്തിൽ പായം പഞ്ചായത്തിലെ കിളിയന്തറയിലുള്ള ബിജു കുര്യന്റെ കൃഷിയിടം സന്ദർശിച്ചു. രണ്ടേക്കർ സ്ഥലമാണ് കിളിയന്തറയിൽ ബിജു കുര്യനുള്ളത്. തെങ്ങ്, കുരുമുളക്, വാഴ, റബ്ബർ എന്നിവ ഇവിടെ കൃഷി ചെയ്യുന്നുണ്ടെന്ന് മനസ്സിലാക്കി. ഉളിക്കൽ പഞ്ചായത്ത് പരിധിയിൽ വീടിരിക്കുന്ന പേരട്ടയിലെ 30 സെൻറ് പുരയിടത്തിലും കൃഷിയുണ്ട്. പായം കൃഷിഭവന്റെ കീഴിലാണ് കൂടുതൽ സ്ഥലവും കൃഷിയും എന്ന നിലയിലാണ് അപേക്ഷ എത്തിയത്. കൃഷിവകുപ്പ് ഇസ്രായേൽ പഠന സന്ദർശനത്തിന് തെരഞ്ഞെടുക്കുന്നതിനായി നൽകിയിട്ടുള്ള ചോദ്യാവലി പ്രകാരം തെരഞ്ഞെടുക്കപ്പെടാൻ യോഗ്യതയുണ്ടെന്ന് കണ്ടെത്തിയതിനാൽ ജനുവരി രണ്ടിന് ബിജു കുര്യൻറെ അപേക്ഷ അംഗീകരിച്ച് കൃഷി അസിസ്റ്റൻറ് ഡയറക്ടർ കൈമാറിയതായി പായം കൃഷി ഓഫീസർ കെ. ജെ. രേഖ പറഞ്ഞു. തുടർന്നാണ് ബിജു സംസ്ഥാന സംഘത്തിൻറെ ഭാഗമാകുന്നത്. സന്ദർശന സംഘത്തിൽ നിന്ന് ബിജുവിനെ കാണാതാവുകയും വിവാദങ്ങൾ വൈരുകയും ചെയ്ത പശ്ചാത്തലത്തിൽ ബിജുവിന്റെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് വകുപ്പ് മേധാവികൾ ആവശ്യപ്പെട്ടത് പ്രകാരം പായം കൃഷി ഓഫീസർ പ്രാഥമിക റിപ്പോർട്ടുകൾ സമർപ്പിച്ചു. പായം കൃഷിഭവനിലെ ഏക അപേക്ഷകനും ബിജു കുര്യൻ ആയിരുന്നു.

Related posts

ഡിവൈഡറിലെ ചെടികൾ സംരക്ഷിച്ച് പോലീസും മൈത്രിയും

Aswathi Kottiyoor

ആറളം ഫാമിലെ കാട്ടാന അക്രമം – ദാമുവിന്റെ മൃതദേഹം മാറ്റിയത് ഏഴ് മണിക്കൂർ നീണ്ട പ്രതിഷേധത്തിനൊടുവിൽ

Aswathi Kottiyoor

ഏതു നിമിഷവും മരം വീഴാം അപകടാവസ്ഥ മനസ്സിലാക്കിയിട്ടും അനക്കമില്ലാതെ അധികൃതർ

Aswathi Kottiyoor
WordPress Image Lightbox