24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • അരലക്ഷം മുൻഗണനാ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം ഇന്ന് (21-02-2023) മുഖ്യമന്ത്രി നിർവഹിക്കും
Kerala

അരലക്ഷം മുൻഗണനാ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം ഇന്ന് (21-02-2023) മുഖ്യമന്ത്രി നിർവഹിക്കും

ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം മാറി വരുന്ന സാമ്പത്തിക ഘടകങ്ങൾക്കനുസരിച്ച് ഏറ്റവും അർഹരായവരെ മാത്രം ഉൾക്കൊള്ളിച്ച് സംസ്ഥാന സർക്കാർ പുതുക്കിയ മുൻഗണനാ പട്ടിക പ്രകാരം 50,461 കുടുംബങ്ങൾക്ക് മുൻഗണനാ കാർഡുകൾ വിതരണം ചെയ്യുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (21 ഫെബ്രുവരി) വൈകിട്ട് 3.30ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിക്കും. ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു റേഷൻ വ്യാപാരി ക്ഷേമനിധി ബോർഡിന്റെ വെബ് പോർട്ടൽ സ്വിച്ച് ഓൺ കർമ്മം നിർവഹിക്കും.

മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് ഓൺലൈൻ മുഖേന ലഭിച്ച അപേക്ഷകരിൽ ഏറ്റവും അർഹരായവരെ ഉൾപ്പെടുത്തിയാണ് മുൻഗണനാ റേഷൻ കാർഡ് അനുവദിച്ചിട്ടുള്ളത്. തദ്ദേശസ്വയംഭരണ വകുപ്പ് തയാറാക്കിയ അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെടുന്നവർക്ക് AAY കാർഡ് നൽകുന്ന നടപടികൾ ഇതോടൊപ്പം ആരംഭിച്ചിട്ടുണ്ട്.

പൊതുവിതരണ സംവിധാനം സംശദ്ധമാക്കി ഭക്ഷ്യഭദ്രത ഉറപ്പു വരുത്തുന്നതിനായി റേഷൻ കാർഡുടമകളേയും അംഗങ്ങളേയും ആധാർ കാർഡുമായി ബന്ധിപ്പിക്കുന്ന ദൗത്യം 100 ശതമാനം പൂർത്തിയാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനവും മുഖ്യമന്ത്രി നിർവഹിക്കും. ഇതിനോടൊപ്പം അംഗീകൃത റേഷൻ വ്യാപാരികൾക്കായി പ്രവർത്തിക്കുന്ന കേരള റേഷൻ വ്യാപാരി ക്ഷേമനിധി ബോർഡിന്റെ സേവനങ്ങൾ ഓൺലൈൻ സംവിധാനത്തിലൂടെ നൽകുന്നതിനുവേണ്ടി തയാറാക്കിയിട്ടുള്ള ഒരു വെബ് പോർട്ടിലിന്റെ ഉദ്ഘാടനം ഗതാഗത വകുപ്പുമന്ത്രി നിർവഹിക്കും. ഉദ്ഘാടനത്തിനു ശേഷം അർഹരായി കണ്ടെത്തിയിട്ടുള്ള അപേക്ഷകർക്ക് ഇന്നു (21 ഫെബ്രുവരി) മുതൽ 23 വരെ തരം മാറ്റിയ PHH കാർഡുകൾ ലഭ്യമാക്കും.

Related posts

വിവിധ മേഖലകളിൽ കേരളത്തിന്റെ മികച്ച പ്രകടനത്തെ അഭിനന്ദിച്ച് നീതി ആയോഗ്

Aswathi Kottiyoor

ഫാക്ട് അമോണിയം പ്ലാന്റിൽ പൊട്ടിത്തെറി ; 12 കോടി നഷ്ടം ; പ്ലാന്റ്‌ അടച്ചു

Aswathi Kottiyoor

തലശേരി ഇരട്ടക്കൊലപാതകം: രണ്ട്‌ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

Aswathi Kottiyoor
WordPress Image Lightbox