24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • *അടൂരിൽ മക്കളെ ലക്ഷ്യമിട്ടെത്തിയ ക്വട്ടേഷൻ സംഘത്തിന്റെ വെട്ടേറ്റു; വീട്ടമ്മ മരണത്തിനു കീഴടങ്ങി.*
Kerala

*അടൂരിൽ മക്കളെ ലക്ഷ്യമിട്ടെത്തിയ ക്വട്ടേഷൻ സംഘത്തിന്റെ വെട്ടേറ്റു; വീട്ടമ്മ മരണത്തിനു കീഴടങ്ങി.*

മാരൂരിൽ വീടുകയറി ആക്രമിച്ച സംഭവത്തിൽ വെട്ടേറ്റ സ്ത്രീ കൊല്ലപ്പെട്ടു. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഇരുസംഘങ്ങൾക്കിടയിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. മണ്ണെടുപ്പിനെ എതിർത്ത സംഘത്തിൽ ഉൾപ്പെട്ട ഒരാളുടെ ഒന്നര വയസ്സുള്ള കുട്ടിയെ പട്ടിയെക്കൊണ്ട് കടിപ്പിച്ച ക്വട്ടേഷൻ സംഘത്തിലെ യുവാക്കളുടെ അമ്മയാണ് ഇന്നലെ രാത്രി ആക്രമണത്തിന് ഇരയായത്. വെട്ടുകൊണ്ട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.സുജാതയുടെ മക്കളായ ചന്ദ്രലാൽ, സൂര്യലാൽ എന്നിവരോടുള്ള വൈരാഗ്യമാണ് വീടുകയറിയുള്ള ആക്രമണത്തിനു കാരണമായതെന്നാണ് വിവരം. മണ്ണെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിന്റെ തുടർച്ചയായി ഇവരെ തിരഞ്ഞ് വീട്ടിലെത്തിയ അക്രമികൾ, ഇരുവരെയും കിട്ടാതായതോടെ സുജാതയെ ആക്രമിക്കുകയായിരുന്നു. തോർത്തുകൊണ്ട് മുഖം മറച്ചാണ് അക്രമികൾ എത്തിയത്. കമ്പിവടി ഉപയോഗിച്ചുള്ള ആക്രമണത്തിൽ സുജാതയുടെ വാരിയെല്ലുകൾ തകർന്നിരുന്നു.

വസ്തുതർക്കമുണ്ടായതിനെ തുടർന്ന് ഇവിടെ മണ്ണെടുക്കാനുള്ള നീക്കം നടന്നിരുന്നു. ജെസിബി ഉൾപ്പെടെ എത്തിച്ച് മണ്ണെടുക്കാനുള്ള ശ്രമം നാട്ടുകാരിൽ ചിലർ തടഞ്ഞു. ഇതിനെ പ്രതിരോധിക്കാനാണ് സുജാതയുടെ മക്കളായ ചന്ദ്രലാൽ, സൂര്യലാൽ എന്നിവരെ എതിർസംഘം രംഗത്തിറക്കിയത്. ഇതിൽ സൂര്യലാൽ കാപ്പ കേസിൽ പ്രതിയാണ്.

അഞ്ച് നായ്ക്കളുമായി സ്ഥലത്തെതിയ സൂര്യലാലും ചന്ദ്രലാലും ഇവിടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സംഘർഷത്തിനിടെ ഒന്നര വയസ്സുള്ള ഒരു കുട്ടിക്ക് നായയുടെ കടിയേറ്റു. ഇതോടെ സംഘർഷം മൂർച്ഛിച്ചു. തുടർന്നാണ് എതിർ സംഘത്തിൽപ്പെട്ട ആളുകൾ സുജാതയുടെ വീടുകയറി ആക്രമിച്ചത്. മക്കളെയാണ് ഇവർ ലക്ഷ്യമിട്ടതെങ്കിലും കാണാതെ വന്നതോടെ സുജാതയെ ആക്രമിക്കുകയായിരുന്നു.

വീട്ടിലുള്ള സാധനങ്ങൾ വാരിവലിച്ചിട്ട സംഘം, കട്ടിലുൾപ്പെടെ കിണറ്റിൽ തള്ളുകയും ചെയ്തു. വീട്ടിലുണ്ടായിരുന്ന ഒരു പട്ടിയെയും സംഘം വെട്ടിക്കൊന്നു. ഇതിനിടെയാണ് സുജാതയ്ക്കും വെട്ടേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. ചന്ദ്രലാലും സൂര്യലാലും ഇപ്പോഴും ഒളിവിലാണ്. ഇവരുടെ വീടുകയറി ആക്രമണം നടത്തിയ പ്രതികളും ഒളിവിൽ തുടരുന്നു. ഇവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Related posts

കുടിശിക പിരിക്കാതെ വൈദ്യുതി ബോർഡ്

Aswathi Kottiyoor

സാന്ത്വന പദ്ധതി പ്രകാരം മടങ്ങിയെത്തിയ പ്രവാസികൾക്ക് ഈ സാമ്പത്തിക വർഷം നൽകിയത് 21 .7 കോടി

Aswathi Kottiyoor

സ്വന്തമായി വീടുണ്ടായിട്ടും വാടകവീട്ടിൽ ; സഹായമഭ്യർഥിച്ച് അധ്യാപകന്റെ കുറിപ്പ്

Aswathi Kottiyoor
WordPress Image Lightbox