23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • പോത്തുകൾ ഇനി വനം വിട്ടുപോകണം; വന്യജീവിസങ്കേത പരിസരത്തു നിന്ന് വളർത്തുപോത്തുകളെ ഒഴിവാക്കും
Kerala

പോത്തുകൾ ഇനി വനം വിട്ടുപോകണം; വന്യജീവിസങ്കേത പരിസരത്തു നിന്ന് വളർത്തുപോത്തുകളെ ഒഴിവാക്കും

വന്യജീവിസങ്കേതങ്ങളുടെ പരിസരത്തുനിന്നു പോത്തുകളെ ഒഴിവാക്കാൻ നീക്കം. കടുവയെയും പുലിയെയും പോലുള്ള വന്യമൃഗങ്ങളെ ഇവ ആകർഷിക്കുന്നുവെന്നു കണ്ടാണിത്. പോത്തുകളെ വളർത്താനായി ഇടനിലക്കാർ ആദിവാസികൾക്ക് അനധികൃതമായി കൈമാറുന്ന രീതിയുണ്ട്. ഇതര സംസ്ഥാനത്തുനിന്നാണ് ഇങ്ങനെ പോത്തുകളെ കൊണ്ടുവരുന്നത്.

വനത്തിനുള്ളിൽ കടന്ന പോത്തുകളെ പിടികൂടി പുറത്തെത്തിച്ച് ഇവ സ്വന്തമാ‍ണെന്നു തെളിയിക്കാൻ ഉടമകൾക്ക് ഒരാഴ്ച സമയം അനുവദിക്കും. തുടർന്ന് പിഴ ഈടാക്കി പോത്തുകളെ വിട്ടു കൊടുക്കും. ഉടമകൾ എത്തിയില്ലെങ്കിൽ പോത്തുകളെ ലേലം ചെയ്തു വിൽക്കാനാണു വനം വകുപ്പിന്റെ നീക്കം.

കന്നുകാലി വളർത്തൽ ഉപജീവനമാക്കിയ കർഷകരെ ഇതിന്റെ പേരിൽ ബുദ്ധിമുട്ടിക്കില്ല. റിപ്പോർട്ട് നൽകാൻ വനം മന്ത്രി എ.കെ.ശശീന്ദ്രൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാ സി‍ങ്ങിനു നിർദേശം നൽകി. കർണാടക, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിലെ ഇടനിലക്കാർ വൻതോതിൽ പോത്തി‍ൻകുട്ടികളെ വളർത്തുന്നതിനായി, വനത്തോടു ചേർന്നു താമസിക്കുന്നവർക്കു കൈമാറുന്നുണ്ട്. തീറ്റയ്ക്കായി ഇവയെ വനത്തിൽ കയറ്റിവിടും.

വയനാട് വന്യജീവി സങ്കേതത്തിനടു‍ത്തുമാത്രം ഏകദേശം 25,000 പോത്തുകളു‍ണ്ടെന്നു കണ്ടെത്തിയതായി വനം വകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡനു ലഭിച്ച റിപ്പോർട്ടിൽ പറയുന്നു. ഇടുക്കിയിലും ഇതേ സ്ഥിതിയാണ്.

Related posts

വിമുക്തി മാതൃക പകർത്താൻ ബിഹാർ, ഉദ്യോഗസ്ഥസംഘം കേരളം സന്ദർശിച്ചു

Aswathi Kottiyoor

സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂർ അന്തരിച്ചു*

Aswathi Kottiyoor

എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുള്ള ആദ്യ സംസ്ഥാനമായി കേരളം

Aswathi Kottiyoor
WordPress Image Lightbox