24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഹജ്ജ്: ഓൺലൈൻ അപേക്ഷാ സമർപ്പണത്തിന് ക്രമീകരണമായി
Kerala

ഹജ്ജ്: ഓൺലൈൻ അപേക്ഷാ സമർപ്പണത്തിന് ക്രമീകരണമായി

സംസ്ഥാന ഹജ്ജ് കമ്മിറ്റി നേതൃത്വത്തിൽ 2023ലെ ഹജ്ജ് കർമത്തിൽ പങ്കെടുക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണത്തിന് ജില്ലയിൽ വിപുലമായ സൗകര്യം ഏർപ്പെടുത്തി. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ സൗജന്യ സേവനകേന്ദ്രങ്ങൾ 14 നിയോജകമണ്ഡലങ്ങളിലും തുടങ്ങിയതായി ഹജ്ജ് കമ്മിറ്റിയുടെ ജില്ലാ ട്രെയിനർ സി എം അസ്‌കർ അറിയിച്ചു. അപേക്ഷ സമർപ്പിക്കൽ മാർച്ച് 10ന്‌ അവസാനിക്കും.

ഇത്തവണ മൂന്ന് വിഭാഗങ്ങളിലായാണ് അപേക്ഷ സമർപ്പിക്കുന്നത്. 70 വയസ്സ് പൂർത്തിയായ അപേക്ഷകർക്ക് നിർബന്ധമായും ഒരു സഹായിയോടൊപ്പം റിസർവേഷൻ കാറ്റഗറിയായും 45 വയസ്സ് പൂർത്തിയായ വനിതകൾക്ക് പുരുഷസഹായമില്ലാതെ നാല് സ്ത്രീകൾക്കുവരെ വിത്തൗട്ട് മെഹറം വിഭാഗത്തിലും ഇതുവരെ ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് ചെയ്തിട്ടില്ലാത്ത ഒന്നുമുതൽ നാലുപേർവരെ ചേർന്ന് ജനറൽ കാറ്റഗറിയായും അപേക്ഷിക്കാം.
ആലുവ, പെരുമ്പാവൂർ നിയോജകമണ്ഡലങ്ങളിലെ സൗജന്യ സേവനകേന്ദ്രങ്ങൾ പ്രധാനകേന്ദ്രങ്ങളായും മറ്റ്‌ 12 നിയോജകമണ്ഡലങ്ങളിലെ സൗജന്യ സേവനകേന്ദ്രങ്ങൾ ഉപകേന്ദ്രങ്ങളായുമാണ് പ്രവർത്തിക്കുക. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ മാസ്റ്റർ ട്രെയിനർ എൻ പി ഷാജഹാൻ, ജില്ലാ ട്രെയിനർ സി എം അസ്കർ എന്നിവരുടെ മേൽനോട്ടത്തിലാണ് സൗജന്യ സേവനകേന്ദ്രങ്ങൾ പ്രവർത്തിക്കുക.

Related posts

സർക്കാർ ജീവനക്കാർക്ക്​ വർക്ക്​ ഫ്രം ഹോം നിർത്തി

Aswathi Kottiyoor

വരുന്ന അധ്യയന വർഷം വിദ്യാലയങ്ങൾ ഭിന്നശേഷി സൗഹൃദമായിരിക്കും: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor

ഓണം വാരാഘോഷത്തിന് ഗ്രീൻ പ്രോട്ടോക്കോൾ കർശനം

Aswathi Kottiyoor
WordPress Image Lightbox