24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വനിതാ ജീവനക്കാർക്ക് സുരക്ഷ ഒരുക്കാതെ റെയിൽവേ
Kerala

വനിതാ ജീവനക്കാർക്ക് സുരക്ഷ ഒരുക്കാതെ റെയിൽവേ

വനിത ജീവനക്കാർക്കെതിരെ ആക്രമണങ്ങൾ ആവർത്തിച്ചിട്ടും സുരക്ഷയ്‌ക്കായി റെയിൽവേ നടപടി സ്വീകരിക്കുന്നില്ലെന്ന്‌ ആക്ഷേപം.ചെങ്കൊട്ടയ്ക്കടുത്ത്‌ പാവൂർഛത്രം റെയിൽവെ ഗേറ്റിൽ മലയാളിയായ ജീവനക്കാരി ആക്രമിക്കപ്പെട്ടിട്ട്‌ മൂന്നുദിവസമായിട്ടും പ്രതി പിടിയിലായിട്ടില്ല.

കേരളത്തിലടക്കം ഗേറ്റുകളിലും ലൈൻപരിശോധനയ്ക്കും ലെവൽ ക്രോസ്‌ കാവലായും നിരവധി വനിതാ ജീവനക്കാരുണ്ട്‌. നേരത്തേ മുരുക്കുംപുഴ റെയിൽവേ ക്രോസിൽ വനിതാ ജീവനക്കാരി ആക്രമിക്കപ്പെട്ടിരുന്നു. ഗേറ്റുകളിൽ സുരക്ഷയില്ലെന്ന്‌ അധികൃതരോട്‌ പരാതിപ്പെട്ടിട്ടും പരിഗണിക്കുന്നില്ല. വിവരാവകാശ പ്രകാരം നൽകിയ മറുപടിയിലും സുരക്ഷയൊരുക്കാൻ കഴിയില്ലെന്നാണ്‌ ദക്ഷിണ റെയിൽവേ അറിയിച്ചത്‌. പ്രായോഗിക ബുദ്ധിമുട്ടുകളാണ്‌ റെയിൽവേ പറയുന്നത്‌. എന്നാൽ, ലൈൻ എൻജിനിയർമാരടക്കം രാത്രികാലങ്ങളിൽ വിജനമായ മേഖലയിൽ ജോലി നോക്കേണ്ടിവരുന്നുണ്ട്‌.

Related posts

2025 ഓടെ കുഷ്ഠരോഗ നിർമാർജനം ലക്ഷ്യം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

പ്രളയ സെസ്സ്‌ ജൂലൈ 31ന്‌ അവസാനിക്കും

Aswathi Kottiyoor

വ്യാപാര മേഖലയെ തകർക്കുന്ന വഴിയോര കച്ചവടം നിയന്ത്രിക്കണം

Aswathi Kottiyoor
WordPress Image Lightbox