Uncategorized
പുലികളിക്കുള്ള സാമ്പത്തിക സഹായം വർദ്ധിപ്പിക്കും: തീരുമാനം അറിയിച്ച് മന്ത്രി പി സി വിഷ്ണുനാഥ്

തിരൂവനന്തപുരം: പുലിക്കളിക്കുള്ള സാമ്പത്തിക സഹായം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ച് മന്ത്രി പി സി വിഷ്ണുനാഥ്. പുലികളിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ വേദനയുണ്ട്. വി കെ ശ്രീരാമനില്‍ നിന്നും അത്തരം ഒരു പരാമര്‍ശം പ്രതീക്ഷിച്ചിരുന്നില്ലെന്നും. ശരീരം, രൂപം എന്നിവയുടെ അടിസ്ഥാനത്തില്‍ ആളുകളെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാന്‍ ആവില്ലെന്നും പി സി വിഷ്ണുനാഥ്
പുലിക്കളി ലോകോത്തരമായ ഒരു കലാരൂപമാണെന്നും സംസ്കാരിക-ടൂറിസം വകുപ്പുകള്‍ പുലിക്കളിയുടേയും കലാകാരന്മാരുടെയും സംഘങ്ങളുടെയും ക്ഷേമം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കാലങ്ങളായി പുരുഷൻന്മാർ മാത്രം ചെയ്തിരുന്ന കലാരൂപമായ പുലിക്കളിയിലേക്ക് ലിംഗസമത്വത്തിന്റെ രാഷ്ട്രീയം മുന്നോട്ടു വെച്ച് സ്ത്രീകള്‍ പങ്കാളികളായതിനെയും പി സി വിഷ്ണുനാഥ് അഭിനന്ദിച്ചു




