27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കെഎസ്‌ആർടിസി പെൻഷൻ ആനുകൂല്യങ്ങൾ ; വിരമിച്ച 978 പേർക്കും ഒരു ലക്ഷം നൽകാമെന്ന നിർദേശം തള്ളി ഹൈക്കോടതി
Kerala

കെഎസ്‌ആർടിസി പെൻഷൻ ആനുകൂല്യങ്ങൾ ; വിരമിച്ച 978 പേർക്കും ഒരു ലക്ഷം നൽകാമെന്ന നിർദേശം തള്ളി ഹൈക്കോടതി

പെൻഷൻ ആനുകൂല്യം തേടി കോടതിയെ സമീപിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങളിൽ 50 ശതമാനമെങ്കിലും ഉടൻ നൽകണമെന്ന് ഹൈക്കോടതി. ഇതുവരെ വിരമിച്ച 978 ജീവനക്കാർക്ക് ഒരുലക്ഷം രൂപവീതം നൽകാമെന്ന കെഎസ്ആർടിസിയുടെ നിർദേശം തള്ളിയാണ് ഇടക്കാല ഉത്തരവിട്ടത്. 50 ശതമാനം ആനുകൂല്യം നൽകണമെന്ന നിർദേശത്തിൽ നിലപാട് അറിയാൻ കെഎസ്‌ആർടിസി അഭിഭാഷകൻ സമയം തേടിയതിനെ തുടർന്ന് ഹർജി 28ന്‌ പരിഗണിക്കാൻ മാറ്റി. കെഎസ്‌ആർടിസിക്ക്‌ സാമ്പത്തികപ്രതിസന്ധിയുണ്ടെന്നും വിരമിച്ച ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ നൽകാൻ സാവകാശം വേണമെന്നും കോർപറേഷൻ കോടതിയെ അറിയിച്ചു.

കോടതി നിർദേശിച്ചതനുസരിച്ച്‌ ആനുകൂല്യവിതരണത്തിന്‌ പുതിയ ഫോർമുല തയ്യാറാക്കി സമർപ്പിച്ചു. ജീവനക്കാരെ മൂന്നായി തിരിച്ചാണ്‌ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്‌. 2022 മാർച്ച്‌ 31നുമുമ്പ്‌ വിരമിച്ചവർ കാറ്റഗറി ഒന്നിലും 2022 ഏപ്രിൽ 30നും ജൂൺ 30നും ഇടയിൽ വിരമിച്ചവർ കാറ്റഗറി രണ്ടിലും 2022 ജൂലൈ 31നും ഡിസംബർ 31നും ഇടയിൽ വിരമിച്ചവർ കാറ്റഗറി മൂന്നിലുമാണ്‌. അതിനുശേഷം സീനിയോരിറ്റിയുടെ അടിസ്ഥാനത്തിൽ ഘട്ടംഘട്ടമായി ആനുകൂല്യം നൽകും. അതിനുമുമ്പ്‌ എല്ലാവർക്കും ഒരുലക്ഷം രൂപവീതം സമാശ്വാസ സഹായം നൽകും. നിലവിൽ അടുത്ത 45 ദിവസത്തിനുള്ളിൽ 10 കോടി രൂപയിൽ കൂടുതൽ കണ്ടെത്താനാകില്ലെന്ന് കെഎസ്ആർടിസി ഡെപ്യൂട്ടി ലോ ഓഫീസർ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി.

Related posts

ഒന്നരയേക്കറില്‍ തെങ്ങുണ്ട്; എല്ലാം കുരങ്ങ് തിന്നും, തെങ്ങിന്‍ ചുവട്ടില്‍ സമരവുമായി ജോണ്‍സണ്‍.

Aswathi Kottiyoor

പശ്ചിമതീര ജലപാത ഉദ്ഘാടനം ചെയ്തു; മുഖ്യമന്ത്രിയുമായി സോളാർ ബോട്ട് ആദ്യ യാത്ര നടത്തി

Aswathi Kottiyoor

സ്വകാര്യ ആശുപത്രികളില്‍ വാക്സിന്‍ കെട്ടിക്കിടക്കുന്നു, സ്പോണ്‍സര്‍ പദ്ധതിയുമായി കെ.എം.സി.എൽ.

Aswathi Kottiyoor
WordPress Image Lightbox